മുട്ട ഹൃദയത്തിന്റെ ശത്രുവല്ല; ദിവസവും ഒരു മുട്ടവീതം കഴിക്കാം

മുട്ട ഹൃദയത്തിന്റെ ശത്രുവായിട്ടാണ്  കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങളില്‍ പറയുന്നത് മുട്ട ഹൃദയത്തിന്റെ ശത്രുവല്ല ധൈര്യമായി കഴിക്കാം എന്നാണ്. ന്യൂട്രീഷന്റെ അടുത്ത് ചെന്നാല്‍ ഒഴിവാക്കാനാവാത്ത ഭക്ഷ്യവസ്തുക്കളുടെ കൂടെ മുട്ടയും ഉണ്ട്. ദിവസം ഒരു മുട്ടവീതം കഴിച്ചാലുള്ള ഗുണങ്ങള്‍ ഇതാ.

ഒരു മുട്ടയില്‍ 80 കലോറിയും 5 ഗ്രാം കൊഴുപ്പുമുണ്ട്.എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ കലവറയാണ് മുട്ട. കൂടാതെ മുട്ടയുടെ വെള്ളയില്‍ റൈബോഫ്‌ളാവിന്‍, വിറ്റാമിന്‍ ബി2 എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞപലപ്പോഴും ഒഴിവാക്കാറാണുള്ളത്. 100 ഗ്രാം മുട്ടമഞ്ഞയില്‍ 1.33 ഗ്രാം കൊളസ്‌ട്രോളാണുള്ളത്. വിറ്റാമിന്‍ എ,ബി, ക്യാത്സ്യം,ഫോസ്ഫറസ്,ലെസിതിന്‍, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസം ഒരു മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. 60 ഗ്രാം മുട്ടയിലടങ്ങിയിരിക്കുന്ന ജീവകങ്ങള്‍. 7.9 ഗ്രാം പ്രോട്ടീന്‍, 7.9 ഗ്രാം ഫാറ്റ്, 39 മില്ലിഗ്രാം കാത്സ്യം, 132 മില്ലിഗ്രാം ഫോസ്ഫറസ്, 1.26 മില്ലിഗ്രാം അയണ്‍ എന്നിവയാണത്രെ. ആര്‍ക്കും വളരെ എളുപ്പത്തില്‍ പാകംചെയ്ത് കഴിക്കാന്‍ പറ്റുന്ന വിഭവമാണ് മുട്ട