അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു തിരിച്ച സ്‌പേസ് എക്‌സ് റോക്കറ്റ് പൊട്ടിത്തെറിച്ചു

 

ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് ചരക്കുമായി തിരിച്ച അണ്‍മാന്‍ഡ് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് പൊട്ടിത്തെറിച്ചു. ഫ്‌ലോറിഡയിലെ കേപ് കാര്‍ണിവലില്‍നിന്നു പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമായിരുന്നു റോക്കറ്റ് കത്തിയമര്‍ന്നത്.

റോക്കറ്റ് പല ഭാഗങ്ങളായി കത്തിയമരുന്നത് നാസയുടെ ടെലിവിഷന്‍ ദൃശ്യങ്ങളില്‍ വ്യക്തമായി. വിക്ഷേപണത്തിനിടെ എന്താണു സംഭവിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് നാസ അധികൃതര്‍ പറഞ്ഞു,.

പറയുന്നയര്‍ന്ന് രണ്ട് മിനിറ്റും 19 സെക്കന്റും കഴിഞ്ഞപ്പോള്‍ റോക്കറ്റ് കത്തിയമരുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള 1800 കിലോഗ്രാം ചരക്കും വഹിച്ചായിരുന്നു ഫാല്‍ക്കണ്‍ പറന്നുയര്‍ന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇപ്പോള്‍ മൂന്നു മനുഷ്യര്‍ കഴിയുന്നുണ്ട്. ഇവിടേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ഇത്തരം റോക്കറ്റുകളിലാണ് ബഹിരാകാശത്തേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ പുറപ്പെട്ട ഫാല്‍ക്കണ്‍ 9 റോക്കറ്റ് സമുദ്രത്തില്‍ കാത്തുകിടന്ന ബാര്‍ജിലേക്ക് ഇടിച്ചിറങ്ങിയിരുന്നു. 14 നില കെട്ടിടത്തിന്റെ വലിപ്പമുള്ള റോക്കറ്റ് അന്നു തിരിച്ചിറക്കുന്നതിനിടെയായിരുന്നു ഇടിച്ചിറക്കേണ്ടിവന്നത്. വിക്ഷേപിച്ച റോക്കറ്റ് തിരികെയെത്തിച്ചു പുനരുപയോഗിക്കുക എന്നതാണ് ഈ റോക്കറ്റിന്റെ ദൗത്യം.

© 2024 Live Kerala News. All Rights Reserved.