ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 6000 കോടിയുടെ ഓക്‌സിജന്‍ സിറ്റി തൃശ്ശൂരില്‍

തൃശ്ശൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പ്രൊജക്ടായ ഓക്‌സിജന്‍ സിറ്റി തൃശ്ശൂര്‍- മണ്ണൂത്തി നാഷണല്‍ ഹൈവേ 47ല്‍ 62 ഏക്കര്‍ വിസ്തൃതിയില്‍ ആരംഭിക്കുകയാണ്. ഈ ആധുനിക നഗരത്തില്‍ ലോകോത്തര നിലവാരത്തിലുള്ള വില്ലകള്‍, ഫഌറ്റുകള്‍, ഐടി പാര്‍ക്ക്, കൂടാതെ റോപ് വേ, സ്‌നോ സിറ്റി, ബേര്‍ഡ് സാങ്ച്വറി, മറീന്‍ അക്വേറിയം, വാക്‌സ് മ്യൂസിയം, ത്രില്ലിങ് റൈഡ്‌സ് എന്നിവയടങ്ങിയ അമ്യൂസ്‌മെന്റ് പാര്‍ക്ക്, മള്‍ട്ടിപ്ലക്‌സ്, ഷോപ്പിങ് മാള്‍, 5 സ്റ്റാര്‍ ഹോട്ടല്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ബേങ്ക്, ഹോളിസ്റ്റിക് സെന്റര്‍, സ്‌പോര്‍ട്‌സ് സെന്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ഫുഡ്‌കോര്‍ട്ട്, ഹെലിപാഡ് എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. പരിസ്ഥിതിക്ക് യാതൊരു വ്യതിയാനവും വരുത്താതെ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള രൂപ കല്‍പനയാണ് ഓക്‌സിജന്‍ സിറ്റിയുടേത്.
10-ാം നമ്പര്‍ വസതി ഫുട്‌ബോള്‍ ഇതിഹാസവും ഗോള്‍ഡ് പാര്‍ട്ണറുമായ മറഡോണയുടേതായിരിക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ അറിയിച്ചു. ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായ് ഇന്റര്‍നാഷണല്‍ കോച്ചിങ് സൗകര്യമുള്ള സ്‌പോര്‍ട്‌സ് സെന്ററും സജ്ജമാക്കുന്നുണ്ട്. ബിസിനസ് അവസരങ്ങളും ഇരുപത്തൊമ്പതിനായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ഓക്‌സിജന്‍ സിറ്റിയുടെ ലോഞ്ച് ഓഗസ്റ്റിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.