കണ്‍മണി ഉപാസന ഇനി ഇന്ത്യയുടെ കൊച്ചുസുന്ദരി; ജോര്‍ജിയയില്‍ നടന്ന മത്സരത്തിലാണ് മലയാളത്തിന്റെ കണ്‍മണി സൗന്ദര്യപ്പട്ടം എത്തിപ്പിടിച്ചത്

കൊച്ചി: ജോര്‍ജിയയില്‍ ജൂണ്‍ ആദ്യവാരം നടന്ന ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് മലയാളികള്‍ക്ക് അഭിമാനമായ കണ്‍മണി ഉപാസന സുന്ദരിപ്പട്ടം നേടി ഇന്ത്യയുടെ യശസ്സുയര്‍ത്തിയത്. ബെസ്റ്റ് മോഡല്‍ ലിറ്റില്‍ മിസ് യൂണിവേഴ്‌സ് 2016, മിസ് ഇന്റര്‍നെറ്റ് വോട്ടിങ് 2016, ടിഒഡി ലിറ്റില്‍ മിസ് യൂണിവേഴ്‌സ് 2016 എന്നീ മൂന്നു ടൈറ്റിലുകള്‍ വിന്‍ ചെയ്താണ് കണ്‍മണി വിജയം കൈവരിച്ചത്. ആഗസ്റ്റില്‍ ബള്‍ഗേറിയയില്‍ നടക്കുന്ന കിങ് ആന്‍ഡ് ക്വീന്‍ 2016ലും പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് വേള്‍ഡ് 2016ലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരവും കണ്‍മണിയെ തേടിയെത്തിയിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടിക്ക് ലിറ്റില്‍ മിസ് യൂണിവേഴ്‌സ് പട്ടത്തിലേക്ക് നടന്നുകയറുന്നത്.

little-universe-1.jpg.image.784.410

സംവിധായകന്‍ അനീഷ് ഉപാസനയുടെ സഹോദരനും സിനിമാ സ്റ്റില്‍ ഫൊട്ടോഗ്രഫറുമായ വയനാടതിര്‍ത്തിയിലെ എരുമാട് അനൂപ് ഉപാസനയുടെയും മഞ്ജുവിന്റെയും മകളായ കണ്‍മണി കോഴിക്കോടു നടന്ന ലിറ്റില്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യന്‍ ഫിനാലെ മത്സരത്തില്‍ ഒന്നാമതെത്തിയാണ് ലോക സുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിന് അര്‍ഹത നേടിയത്. നാലു വയസ് മുതല്‍ തന്നെ കണ്‍മണി ഫാഷന്റെ ലോകത്താണ്. അച്ഛന്റെ ക്യാമറയ്ക്കു മുമ്പില്‍ നിന്ന് ക്യാറ്റ് വാക്കിലേക്കുള്ള ദൂരം അധികമല്ലെന്ന് കണ്‍മണി തെളിയിച്ചു. പരസ്യചിത്രങ്ങളൊരുക്കുന്നവര്‍ക്കും പ്രിയപ്പെട്ടവളാണ് ഇന്ന് കണ്‍മണി. സെക്കന്‍ഡ്‌സ്, ഒന്നാം ലോക മഹായുദ്ധം, ഓലപ്പീപ്പി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലു വയസുള്ളപ്പോള്‍ കൊച്ചിന്‍ ഫാഷന്‍ ഷോയിലാണ് ആദ്യമായി ചുവട് വച്ചത്. അന്ന് രണ്ടാം സ്ഥാനത്തെത്തി. തുടര്‍ന്നു നടന്ന കൊച്ചിന്‍ ഫ്‌ളവേഴ്‌സ് ഷോയില്‍ വിജയം നേടി. അനൂപും മഞ്ജുവും ചേര്‍ന്നാണ് കണ്‍മണിയെ ക്യാറ്റ് വാക്ക് പഠിപ്പിച്ചത്. കൊച്ചി ഇടപ്പള്ളി ക്യാംപയിന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ മിടുക്കി. മത്സര റാമ്പിലേക്ക് കയറിയാലും യാതൊരു സഭാകമ്പവുമില്ലാതെ കണ്‍മണി കാഴ്ച്ചക്കാരുടെ മനംകവരുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.