കടലിനടിയില്‍ ഇരുന്നും ഇനി ഭക്ഷണം കഴിക്കാം; സമുദ്രത്തിനടിയിലുള്ള ആദ്യത്തെ റെസ്‌റ്റോറന്റ് മാലിദ്വീപില്‍; വീഡിയോ കാണാം

സിംഗപ്പൂര്‍: കടലിനടിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ മാലിദ്വീപിലേക്ക് വരാം. മീനുകളെയും കടല്‍ ജീവികളെയും കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാം. സമുദ്രത്തിനടിയിലുള്ള ആദ്യത്തെ റെസ്‌റ്റോറന്റാണിത്. ഇത്താ എന്നാണ് ഈ റെസ്‌റ്റോറന്റിന്റെ പേര്. മുഴുവനായും ക്ലാസ്സുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ റെസ്‌റ്റോറന്റ് കടലില്‍ അഞ്ച് മീറ്റര്‍ അടിയിലായാണ് സ്ഥിതിചെയ്യുന്നത്. ഇത്താ എന്ന പേരിന്റെ അര്‍ത്ഥം മുത്തുകളുടെ മാതാവ് എന്നാണ്. സിംഗപ്പൂരില്‍ നിര്‍മ്മിച്ച റെസ്‌റ്റോറന്റ് കപ്പല്‍ വഴി മാലിദ്വീപില്‍ എത്തിക്കുകയായിരുന്നു.

 

© 2024 Live Kerala News. All Rights Reserved.