കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആദ്യജയം കൊളംബിയക്ക്; അമേരിക്കയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്തു

കലിഫോര്‍ണിയ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആദ്യജയം കൊളംബിയക്ക്. അമേരിക്കയെ എതിരില്ലാത്ത രണ്ടുഗോളിനാണ് കൊളംബിയ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യന്‍ സപാറ്റയുടെ ജയിംസ് റോഡ്രിഗസുമാണ് കൊളംബിയയ്ക്കായി ഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ സപാറ്റയാണ് ആദ്യ ഗോള്‍ നേടിയത്. എഡ്വിന്‍ കാര്‍ഡോനയുടെ അസിസ്റ്റില്‍ നിന്നായിരുന്നു സപാറ്റയുടെ ഗോള്‍. സപാറ്റയുടെ ആദ്യ രാജ്യാന്തര ഗോളാണിത്. 41ാം മിനിറ്റില്‍ ജയിംസ് റോഡ്രിഗസ് ആണ് രണ്ടാം ഗോള്‍ നേടിയത്. കൊളംബിയയ്ക്കു പെനല്‍റ്റില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് റോഡ്രിഗസ് കിക്ക് എടുക്കാനെത്തിയത്.

© 2024 Live Kerala News. All Rights Reserved.