ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം പേസ് -ഹിംഗിസ് സഖ്യത്തിന്; സാനിയ മിര്‍സ ഇവാന്‍ ഡോഡിഗ് സഖ്യത്തെ തോല്‍പ്പിച്ചു

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം ഇന്തോ-സ്വിസ് കൂട്ടുകെട്ടായ ലിയാന്‍ഡര്‍ പേസ് മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഇന്ത്യയിലെ സാനിയ മിര്‍സഇവാന്‍ ഡോഡിഗ് സഖ്യത്തെ തോല്‍പ്പിച്ചാണ് പേസും ഹിംഗിസും കളിമണ്‍ കോര്‍ട്ടില്‍ കിരീടം ഉയര്‍ത്തിയത്. ഇതോടെ മിക്‌സഡ് ഡബിള്‍സില്‍ പേസ് കരിയര്‍ ഗ്രാന്റ് സ്ലാം തികച്ചു.

മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു പേസ്ഹിംഗിസ് സഖ്യത്തിന്റെ വിജയം. സ്‌കോര്‍ 46, 64, 108. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചു വന്നാണ് വെറ്ററന്‍ ജോഡികള്‍ കിരീടം കൈപ്പിടിയിലാക്കിയത്. ടൂര്‍ണമെന്റിലെ രണ്ടാം സീഡായിരുന്നു സാനിയ ഡോഡിഗ് സഖ്യം. പേസിന്റെ കരിയറിലെ പതിനെട്ടാം ഗ്രാന്റ് സ്ലാം കിരീടമാണിത്. മിക്‌സഡ് ഡബിള്‍സില്‍ പത്താമത്തേതും. ഹിംഗിസിന് ഇത് ഇരുപത്തിരണ്ടാം ഗ്രാന്റ് സ്ലാം കിരീടവും അഞ്ചാം മിക്‌സഡ് ഡബിള്‍സ് കിരീടവും. മിക്‌സഡ് ഡബിള്‍സില്‍ മറ്റ് മൂന്ന് കിരീടങ്ങളും പേസിന് കൈപ്പിടിയിലൊതുക്കാനായെങ്കിലും ഫ്രഞ്ച് ഓപ്പണ്‍ ഇതുവരെ കിട്ടാക്കനിയായിരുന്നു.

© 2024 Live Kerala News. All Rights Reserved.