ഫ്രാന്‍സിലും ജര്‍മനിയിലും രൂക്ഷമായ വെള്ളപ്പൊക്കം; 25 പേര്‍ മരിച്ചു; സീന്‍ നദിയില്‍ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്

പാരീസ്/ബര്‍ലിന്‍: ഫ്രാന്‍സിലും ജര്‍മനിയിലും വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ഒരാഴ്ചയായി ഈ രാജ്യങ്ങളില്‍ ശക്തമായ കാറ്റും മഴയും നാശംവിതക്കുകയാണ്. 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഫ്രാന്‍സിലെ സീന്‍ നദിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആറര മീറ്റര്‍ ഉയരത്തിലാണ് നദി കരകവിഞ്ഞൊഴുകുന്നത്.മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് യൂറോപ്പിലാകെ 15 പേര്‍ മരിച്ചു.  തെക്കന്‍ ജര്‍മനിയില്‍ 10 പേരും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റെമാനിയയില്‍ രണ്ടുമരണവും ബെല്‍ജിയത്തില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ്, പോളണ്ട് എന്നീ രാജ്യങ്ങളിലേക്കും ദുരിതം വ്യാപിച്ചിട്ടുണ്ട്.പതിനായിരങ്ങളാണ് വീട് വീട്ട് സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടിയിരിക്കുന്നത്. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. വെള്ളപ്പൊക്കം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ പല മേഖലകളിലും ഫ്രാന്‍സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരങ്ങള്‍ വീടുവിട്ടു. മെട്രോലൈനും സ്‌കൂളുകളും അടച്ചു. ആളുകള്‍ കെട്ടിടത്തിന്റെ ടെറസില്‍ കുടുങ്ങി. നദീതീരങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചു. 100 വര്‍ഷത്തിനുശേഷം ഫ്രാന്‍സ് അനുഭവിക്കുന്ന രൂക്ഷമായ വെള്ളപ്പൊക്കമാണിത്.

© 2024 Live Kerala News. All Rights Reserved.