ഇംഗ്ലണ്ടില്‍ വ്യത്യസ്തമായ ചാമ്പ്യന്‍ഷിപ്പ് ; 27 കിലോ ഭാരമുള്ള കമ്പിളി നിറച്ച ചാക്ക് കെട്ട് എടുത്ത് ഓടുന്ന മത്സരം; വീഡിയോ കാണാം

ഇംഗ്ലണ്ടില്‍ ഇത്തവണയും വ്യത്യസ്തമായ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. 27 കിലോ ഭാരമുള്ള കമ്പിളി നിറച്ച ചാക്ക് കെട്ട് എടുത്ത് ഓടുന്ന മത്സരത്തില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. നിറഞ്ഞ ചാക്ക് കെട്ട് എടുത്ത് വലിയ കയറ്റവും ഇറക്കവും കഴിയുമ്പോഴേക്ക് പലരും തളര്‍ന്നു വീണു. കമ്പിളി നിറച്ച് 27 കിലോ ഭാരമുള്ള ചാക്ക്‌കെട്ട് എടുത്ത് 225 മീറ്റര്‍ ഓട്ടം അഥവാ വേള്‍ഡ് വൂള്‍ സാക്ക് ചാന്പ്യന്‍ഷിപ്പ് അതാണ് മത്സരത്തിന്റെ പേര്. ഇംഗ്ലണ്ടുകാര്‍ക്ക് ഈ മത്സരം അന്യമല്ല. ഇത് നാല്പത്തി മൂന്നാമത്തെ വര്‍ഷമാണ് ഇവിടെ ഈ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. സ്ത്രീകളും പുരുഷന്‍മാരും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. പുരുഷന്‍മാരുടെ വ്യക്തിഗതമത്സരത്തില്‍ 30 പേര്‍ പങ്കെടുത്തു

ലോക ചാമ്പ്യന്‍ നതാന്‍ ബറാക്ലൌ വിനെ റോയല്‍ എയര്‍ഫോഴ്‌സ് തലവന്‍ പരാജയപ്പെടുത്തി. ഇത് ഒന്‍പതാം തവണയാണ് അദേഹം ലോകചാമ്പ്യനാവുന്നത്. വനിതാ വിഭാഗത്തില്‍ ഒന്‍പത് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഒരു മിനമിറ്റും നാല് സെക്കന്‍ഡുമെടുത്ത് ലൂസി കോളിന്‍സ് വിജയിയായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യ ഇംഗ്ലണ്ടില്‍ കമ്പിളി വ്യവസായം സജീവമായിരുന്നു. കുന്നും മലയും താണ്ടിയാണ് നാട്ടുകാര്‍ കമ്പിളി വില്‍പന നടത്തിയിരുന്നത്.ഈ ഓര്‍മക്കായാണ് വര്‍ഷങ്ങളായി മത്സരം സംഘടിപ്പിക്കുന്നത്. വനിതാ വിഭാഗത്തില്‍ ഒന്‍പത് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഒരു മിനമിറ്റും നാല് സെക്കന്‍ഡുമെടുത്ത് ലൂസി കോളിന്‍സ് വിജയിയായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യ ഇംഗ്ലണ്ടില്‍ കമ്പിളി വ്യവസായം സജീവമായിരുന്നു. കുന്നും മലയും താണ്ടിയാണ് നാട്ടുകാര്‍ കമ്പിളി വില്‍പന നടത്തിയിരുന്നത്.ഈ ഓര്‍മക്കായാണ് വര്‍ഷങ്ങളായി മത്സരം സംഘടിപ്പിച്ചുവരുന്നത്.

© 2024 Live Kerala News. All Rights Reserved.