ഇടുക്കിയിലെ ആദിവാസി കോളനിയില്‍ ചെള്ളുപനി പടരുന്നു; പ്രതിദിനം 300റോളം പേര്‍ ചികിത്സ തേടിയെത്തുന്നു

ഇടുക്കി: ഇടുക്കി ജില്ലയിലെ ആദിവാസി കോളനിയില്‍ ചെള്ളുപനി പടരുന്നു. കണ്ണംപടി ആദിവാസി കോളനിയില്‍ നിന്ന് പനിക്ക് ചികിത്സ തേടിയെത്തിയ ആദിവാസിയുടെ രക്തം പരിശോധിച്ചപ്പോഴാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ഉപ്പുതറ മേഖലയില്‍ പകര്‍ച്ചപ്പനിയുടെ തോത് വര്‍ദ്ധിച്ചിരിക്കുന്നു്. ടൈഫോയ്ഡും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസേന 250 മുതല്‍ 300 വരെയാണ് ഉപ്പുതറ ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണം. ഇതില്‍ ഭൂരിഭാഗവും പനിക്ക് ചികിത്സ തേടിയെത്തുന്നവരാണ്. പനിക്കാരുടെ എണ്ണം വര്‍ദ്ധിച്ചതും ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യവും കണക്കിലെടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റ വേഗത കൂട്ടി. എന്നാല്‍ ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുന്ന പലരും ചെള്ളുപനി ഭീതിയിലാണ്. ഇവരെ ബോധവത്കരിക്കാനും തുടര്‍ചികിത്സകള്‍ നല്‍കാനുമുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.