ഇസ്രായേല്‍ ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരം നടത്തി; അറബായ തലീന്‍ അബു ഹന്നയ്ക്ക് വിജയം; ചിത്രങ്ങള്‍ കാണാം

ജറുസലേം: ഇസ്രായേല്‍ ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരം നടത്തി. ക്രിസ്ത്യന്‍ അറബായ തലീന്‍ അബു ഹന്നയാണ് വിജയിയായത്.

Talin Abu Hanah walks on stage during the first-ever Miss Trans Israel beauty pageant in Tel Aviv, Israel May 27, 2016. REUTERS/Amir Cohen

പന്ത്രണ്ട് പേര്‍ പങ്കെടുത്ത വ്യത്യസ്തമായ ഈ സൗന്ദര്യ മത്സരത്തില്‍ യാഥാസ്ഥിതിക ജറുസലേം കുടുംബത്തില്‍ നിന്നുള്ള മധുരങ്ങള്‍ വില്‍ക്കുന്നയാള്‍, ടെല്‍ അവയ്‌വില്‍ നിന്നുള്ള ഒരു മുസ്ലീം ബെല്ലി ഡാന്‍സര്‍, നസ്രത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ നര്‍ത്തകി എന്നിവരും പങ്കെടുത്തിരുന്നു.

The 12 contestants of the first-ever Miss Trans Israel beauty pageant are seen on stage in Tel Aviv, Israel May 27, 2016. The winner will represent Israel in Miss Trans Star International contest in Barcelona in September. REUTERS/Amir Cohen

പരമ്പരാഗതമല്ലാത്ത രീതിയില്‍ ആദ്യമായി നടത്തിയ മത്സരം സഹനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായാണ് സംഘടിപ്പിച്ചത്. സെപ്റ്റംബറില്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മിസ് ട്രാന്‍സ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ പെജന്റില്‍ തലീന്‍ ഇസ്രായേലിനെ പ്രതിനിധീകരിക്കും.

Contestants of the first-ever Miss Trans Israel beauty pageant are seen back stage stage in Tel Aviv, Israel May 27, 2016. The winner will represent Israel in Miss Trans Star International contest in Barcelona in September. REUTERS/Amir Cohen

പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളെ പോലെ ഭിന്നലിംഗക്കാര്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കും ഇസ്രായേലില്‍ നിയമപരമായ വിലക്കുകളില്ല. എന്നാല്‍ ഇത്തരം ആളുകള്‍ക്ക് മതപരമായ വിശ്വാസങ്ങള്‍ മുന്‍തൂക്കം നല്‍കുന്നവരുടെ ശത്രുത നേരിടേണ്ടി വരുന്നുണ്ട്. സ്വവര്‍ഗാനിരാഗിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവം വരെ ഇസ്രായേലില്‍ നടന്നിട്ടുണ്ട്.

Competitors prepare for Israel's first Miss Trans beauty pageant at Habima national theater in Tel Aviv on May 27, 2016, which marks the beginning of the 2016 Pride events. / AFP / MENAHEM KAHANA (Photo credit should read MENAHEM KAHANA/AFP/Getty Images)

ഭിന്നലിംഗക്കാരായ ജഡ്ജിമാരും, ഡോക്ടര്‍മാരും, വക്കീലന്മാരും ഉയര്‍ന്ന പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന്മാരും പാര്‍ലമെന്റില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരും തങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് മത്സരത്തില്‍ പങ്കെടുത്ത ഒരു മത്സരാര്‍ത്ഥി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.