ഇതുവരെ ആരുടെ മുന്നിലും നട്ടെല്ല് വളച്ചിട്ടില്ല; പദവിക്കായി ആരേയും സമീപിച്ചിട്ടില്ലെന്നും സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ ഡിജിപി സെന്‍കുമാറിന് അതൃപ്തി. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ് ടിപി സെന്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ അല്‍പസമയത്തിന് ശേഷം പൂര്‍ണ തൃപ്തിയോടെയാണ് പൊലീസ് മേധാവി തലപ്പത്ത് നിന്നും പിന്‍മാറുന്നതെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇതുവരെ ആരുടെ മുന്നിലും നട്ടെല്ല് വളച്ചിട്ടില്ലെന്നും പദവിക്കായി ആരേയും സമീപിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നിയമവിരുദ്ധ ഇടപെടുലുകളെ എക്കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും സെന്‍കുമാര്‍ പറയുന്നു. അതേസമയം സെന്‍കുമാര്‍ പുതിയ ചുതമല ഉടന്‍ ഏറ്റെടുത്തേക്കില്ലെന്നാണ് അറിയുന്നത്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി സ്ഥാനത്തേക്കായിരുന്നു സെന്‍കുമാറിനെ നിയമിച്ചത്. വിരമിക്കലിന് ഒരു വര്‍ഷം മാത്രം ബാക്കിയുള്ള ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തിങ്കളാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

© 2024 Live Kerala News. All Rights Reserved.