Spotlight: നുരയും.. പുകയും.. കാമവും..ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍..തയ്യാറാക്കിയത് ചാള്‍സ് ജോര്‍ജ്ജ്

spotlight

പിന്നീട് അവള്‍ അനുഭവിച്ചറിഞ്ഞത്, ലൈംഗികതയുടെ രുചിക്കൂട്ടുകളായിരുന്നു. ലഹരിയുടെ സാത്താന്‍മാര്‍ മനസ്സിനെ നിയന്ത്രിക്കാന്‍ തുടങ്ങിയപ്പോള്‍, തന്റെ ആണ്‍ സുഹൃത്തുമായി ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അവള്‍ അത് ശരിക്കും ആസ്വാദിക്കുക തന്നെ ചെയ്തു. ലഹരിയുടെ പിടിയില്‍ നിന്നും മോചിതയായപ്പോളാണ് തന്റെ നഗ്ന ശശീരം കണ്ട് കുറ്റബോധത്തിലായത്. എങ്കിലും അതിനെയെല്ലാം ലഹരിയുടെ അബോധാവസ്ഥ മായിച്ചുകളഞ്ഞു. പലപ്പോഴായി പുതിയ പുതിയ കൂട്ടുകാര്‍ക്കൊപ്പം അവള്‍ ബന്ധത്തിലേര്‍പ്പെട് തുടങ്ങി. അതും അവള്‍ക്കൊരു ലഹരിയായി.

സ്വന്തം ശരീരത്തോട് വെറുപ്പ് തോന്നിയ
ദിനങ്ങളെക്കുറിച്ച് ഒരു പെണ്‍കുട്ടി മനസ്സ് തുറക്കുന്നു..

CHALSE
സ്‌പോട്ട് ലൈറ്റില്‍

ചാള്‍സ് ജോര്‍ജ്ജ് എഴുതുന്നു…

ഇവള്‍ ആതിര. വയസ് 26 ( പേര് സാങ്കല്‍പ്പികം) കോഴിക്കോട് ബസ്റ്റാന്റിലെ ഒഴിഞ്ഞ മൂലയില്‍ നിയോണ്‍ ബള്‍ബിന്റെ മഞ്ഞ വെളിച്ചത്തില്‍, അലസമായ മുടയിഴകളും, വാടിതളര്‍ന്ന കണ്ണുകളുമായി, ഏകയായി നിന്നിരുന്ന അവളില്‍ വല്ലാത്ത ഒരു നിഗൂഡത കാണാമായിരുന്നു. എന്റെ സുഹൃത്താണ് എനിക്ക് ആതിരയെ പരിചയപ്പെടുത്തി തന്നത്. കോളേജ് കാലഘട്ടം മുതല്‍ അവന് അവളെ അടുത്തറിയാം. അവളക്കുറിച്ച് അവന്‍ എന്നോട് പറഞ്ഞപ്പോള്‍, എന്തോ എനിക്കും ഒന്നു കാണണം, സംസാരിക്കണം എന്ന് തോന്നി. എന്റെ ആവശ്യപ്രകാരണ്, അവളെയെനിക്ക് പരിചയപ്പെടുത്തി തരുന്നത്. ഈ ആവശ്യം ആദ്യം അവളെ അറിയിച്ചപ്പോള്‍ അവള്‍ കാണാന്‍ കൂട്ടാക്കിയില്ല. പിന്നീട് പലപ്പോഴായുള്ള നിര്‍ബന്ധത്തില്‍ അവള്‍ വഴങ്ങി. സംസാരിച്ച തുടങ്ങിയപ്പോള്‍ ആദ്യമൊന്നും മനസ്സുതുറക്കുവാന്‍ അവള്‍ കൂട്ടാക്കിയില്ല. ആതിരയുടെ ജീവിതനുഭവങ്ങളുടെ പ്രസിദ്ധീകരണത്തിനാണ് എന്ന് അറിയിച്ചപ്പോള്‍ നിബന്ധനകളോടെ, അവള്‍ അവളെക്കുറിച്ച് പറഞ്ഞ് തുങ്ങി.

ആലപ്പുഴ ജില്ലയില്‍ അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന ഒരു സാധാരണ കടുംബത്തിലെ മൂത്തമകളാണ് ആതിര. അച്ഛന്‍ വിദേശത്താണ്. അതിനാല്‍ത്തന്നെ അതിന്റേതായ പ്രൗഡിയോടെയാണ് അവളും ജീവിച്ചത്. പ്ലസ്സ് ടു കഴിയുന്നത് വരെ, ആതിരയും ഒരു ഗള്‍ഫുകാരന്റെ മകളെപ്പോലെ വളര്‍ന്നു. പണത്തിന് ഒരു തരത്തിലുള്ള ബുദ്ധിമട്ടും ഇല്ലാത്ത കുട്ടി, അത്യാവശ്യം ന്യൂ ജനറേഷന്‍ ലൈഫ് സ്റ്റൈല്‍.

പ്ലസ് ടു കഴിഞ്ഞ് എത്തിയത്, ബാഗ്ലൂരിലെ പ്രശസ്തമായ ഒരു മെഡിക്കല്‍ കോളേജില്‍. ബിരുദവും, ബിരുദാനന്ത
ബിരുദവും അവിടെയാണ് പൂര്‍ത്തിയാക്കിയത്. കോളേജ് കാലഘട്ടത്തില്‍ തന്റെപെണ്‍ സുഹൃത്തില്‍ നിന്ന് ആദ്യമായി അവള്‍ ലഹരിയുടെ രുചിയറിഞ്ഞു, ഒരു കവിള്‍ ബിയര്‍ അതായിരുന്നു തുടക്കം. പിന്നീട് അത് അവള്‍ക്കൊരു രസമായി തോന്നി. ആ ഒരു കവിള്‍ ഒരു ഗ്ലാസ്സിലക്കും, ഗ്ലാസ്സില്‍ നിന്ന് കുപ്പിലേക്കുമുള്ള യാത്ര വളരെപ്പെട്ടന്നായിരുന്നു. ആദ്യമൊക്കെ ബിയര്‍ ഹോസ്റ്റലില്‍ വാങ്ങിക്കഴിച്ചിരുന്ന അവര്‍ പിന്നീട് രാത്രിയുടെ മറവില്‍ നിശാ ക്ലബ്ബില്‍ പോയി തുടങ്ങി. ബിയറില്‍ നിന്നും, പതിയ ഹോട്ടിലേക്കും അവള്‍ നടന്നുകയറി. ലഹരിയുടെ രുചി, അവളെ മറ്റൊരു ലോകത്തേക്ക് നയിച്ചുകൊണ്ടിരുന്നു. സ്വഭാവത്തില്‍ വരെ അതിന്റെ മാറ്റങ്ങള്‍ വന്നു തുടങ്ങി. മാസത്തിലൊരിക്കലുള്ള വീട്ടിലേക്കുള്ള യാത്രയിലും മുടക്കം വന്നു തുടങ്ങി. നല്ല സുഹൃത്തുക്കള്‍ പതിയെ കുറഞ്ഞു. അവളുടെ ലോകം പിന്നീട് ലഹരിയുടെ മാ്ത്രമായിരുന്നു. നിശാക്ലബ്ബുകളിലേയും പബ്ബുകളിലേയും നിത്യ സന്ദര്‍ശകയായി, ബാഗ്ലൂരിന്റെ രാത്രികള്‍ അവള്‍ അസ്വാദിച്ച് തീര്‍ത്തു. മാസങ്ങള്‍ അങ്ങനെ കഴിഞ്ഞ് പോയിക്കൊണ്ടിരുന്ന വേളയില്‍, പുതുതായി ലഭിച്ച ആണ്‍ സുഹൃത്തില്‍ നിന്ന് കഞ്ചാവിന്റെ ഗന്ധവും അവള്‍ അനുഭവിച്ചറിഞ്ഞു. പിന്നീട് കഞ്ചാവിന്റെ ലോകത്തേക്കുള്ള ഭ്രാന്തമായ യാത്ര. തന്നെത്തന്നെ മറന്ന് അവള്‍ ജീവിതത്തെ, ആകാശങ്ങളിലേക്ക് പറത്തിവിട്ടു. മദ്യവും കഞ്ചാവും, പിന്നീട് പലപ്പോഴായി കടന്നു വന്ന ലഹരിയുടെ ഓരോ കൂട്ടുകളും, അവള്‍ ആവേശത്തോടെ സ്വീകരിച്ച ആസ്വാദിച്ചു. ആതിരയുടെ പുതിയ സുഹൃത്ത് വലയങ്ങള്‍ ബാഗ്ലൂരില്‍ വളര്‍ന്നു പന്തലിച്ചു. നിത്യജീവിതത്തിന്റ ഭാഗമെന്നോണം ലഹരിമാറി.

blore_1418268192

പിന്നീട് അവള്‍ അനുഭവിച്ചറിഞ്ഞത്, ലൈംഗികതയുടെ രുചിക്കൂട്ടുകളായിരുന്നു. ലഹരിയുടെ സാത്താന്‍മാര്‍ മനസ്സിനെ നിയന്ത്രിക്കാന്‍ തുടങ്ങിയപ്പോള്‍, തന്റെ ആണ്‍ സുഹൃത്തുമായി ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അവള്‍ അത് ശരിക്കും ആസ്വാദിക്കുക തന്നെ ചെയ്തു. ലഹരിയുടെ പിടിയില്‍ നിന്നും മോചിതയായപ്പോളാണ് തന്റെ നഗ്ന ശശീരം കണ്ട് കുറ്റബോധത്തിലായത്. എങ്കിലും അതിനെയെല്ലാം ലഹരിയുടെ അബോധാവസ്ഥ മായിച്ചുകളഞ്ഞു. പലപ്പോഴായി പുതിയ പുതിയ കൂട്ടുകാര്‍ക്കൊപ്പം അവള്‍ ബന്ധത്തിലേര്‍പ്പെട്ട്‌
തുടങ്ങി. അതും അവള്‍ക്കൊരു ലഹരിയായി. മദ്യവും മയക്കുമരുന്നും സെക്‌സും ഇതൊക്കെയാണ് ജീവിതം. അവളുടെ അണ്‍ കോണ്‍ഷ്യസ് മൈന്റ് അവളെപ്പഠിപ്പിച്ചു. ഇങ്ങനെയൊക്കെയാണ് ജീവിതമെങ്കിലും കുറച്ച് സപ്ലികളോടെ പഠനം അവള്‍ പൂര്‍ത്തിയാക്കി. തിരിച്ച് നാട്ടിലെത്തി.

എന്നാല്‍ നാട്ടില്‍ അവള്‍ക്ക് ലഹരി വസ്തുക്കളൊന്നും കിട്ടാനില്ലായിരുന്നു. ബാഗ്ലൂരില്‍ നിന്നും കൊണ്ടു വന്ന സ്റ്റോക്കും കഴിഞ്ഞു. മാത്രമല്ല അവിടെ നിന്നും എത്തിച്ച് തരാന്‍ ആളുകളും പയ്യെപയ്യെ ഇല്ലാതായി. ഇത് അവളില്‍ പ്രകടമായ സ്വഭാവ മാറ്റങ്ങളിലേക്ക് നയിച്ചു. ആ സാഹചര്യത്തിലാണ് വിദേശത്ത് നിന്നും അച്ഛന്‍ ലീവിന് വീട്ടില്‍ എത്തിയത്. ആ സമയം അവള്‍ വല്ലാത്തൊരു ഭ്രാന്തമായ അവസ്ഥയിലായിരുന്നു. പഴയ കളിയും ചിരിയുമൊന്നുമില്ല. മൂകതമാത്രം. അകാരണമായ ദേഷ്യം , ഉറക്കമില്ലായ്മ, രാത്രികളില്‍ ഞെട്ടി എഴുന്നേറ്റ് നിലവിളിക്കുന്ന ആതിരയുടെ ശബ്ദം അച്ഛനെ വല്ലാതെ ഭയപ്പെടുത്തി.

ആ അച്ഛന്‍ തന്റെ മകള്‍ക്ക് സംഭവിച്ചതെന്താണ് എന്ന് സുഹൃത്തുക്കളോട് അന്വേഷിച്ചു. പക്ഷെ പഴയ പല നല്ല സുഹൃത്തുക്കള്‍ക്കും അവളുടെ പേര് കേള്‍ക്കുന്നത് പോലും പുച്ഛമായിരുന്നു. അവള്‍ പിന്നിട്ട വഴികളും അവളുടെ ജീവിതം മാറ്റിമറിച്ച സുഹൃത്തക്കളെക്കുറിച്ചും അറിയാന്‍ അച്ഛന് വളരെക്കുറച്ച ദിവസമേ വേണ്ടി വന്നുള്ളു. തന്റെ  മകള്‍ സെക്‌സിനും ലഹരിയക്കും അടിമയാണെന്ന അറിവ് അച്ഛനെ മാനസികമായി തളര്‍ത്തി. ലീവ് അവസാനച്ചിട്ടും അച്ഛന്‍ വിദേശത്തേക്ക പോയില്ല. വീട്ടില്‍ സാമ്പത്തിക ഞെരുക്കങ്ങളും മൂകതയും രൂപപ്പെട്ടത് വളരെപ്പെട്ടന്നായിരുന്നു. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ അച്ഛന്‍ വൈകിട്ട് എത്താതിരുന്നപ്പോള്‍ ആരും അറിഞ്ഞില്ല അയാള്‍ ആത്മഹത്യയില്‍ രക്ഷതേടിയെന്ന്. അച്ഛന്റെ മരണത്തോടെ അമ്മ മാനസികമായി  തളര്‍ന്നു. ഈ രണ്ട് സംഭവവും അവളെ വളരെയധികം വേദനിപ്പിച്ചു. ചിന്തിപ്പിച്ചു. അച്ഛന്റെ മരണത്തിന്റെ ഉത്തരവാദി താനാണെന്ന് അവള്‍ സ്വയം പറഞ്ഞു. അവള്‍ ചിലത് തീരുമാനിച്ചു.

ഏറ്റവും അടുത്ത ദിവസം തന്നെ പഴയ ഒരു സുഹൃത്ത് വഴി പിന്നീട് ഒരു കൗണ്‍സിലിംഗ് കേന്ദ്രത്തിലെത്തി. നിരന്തരമുള്ള കൗണ്‍സിലിംഗും ഡി അഡിറ്റേഷന്‍ സെന്ററിലെ 3 മാസത്തെ ചികില്‍സയും അവളില്‍ പഴയ പ്രസരിപ്പ് പതിയെ തിരിച്ചു കൊണ്ടുവന്നു. ഇന്നവള്‍ കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപികയാണ്. താന്‍ പിന്നിട്ട മൂന്ന് വര്‍ഷക്കാലത്തെ കറുത്ത ദിനങ്ങളെക്കുറിച്ച പലപ്പോഴായി എന്നോട് വിവരിച്ചപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നത്, ഞാന്‍ ശ്രദ്ധിച്ചിരുന്നു. കുറ്റബോധത്തിന്റെ കണ്ണുനീരായിരുന്നു ആതിരയില്‍ ഞാന്‍ കണ്ടത്. അച്ഛന്റെ മരണത്തിന്റെ ഉത്തരവാതി താനാണന്ന് അവള്‍ സംഭാഷണത്തിനിടയില്‍ പലപ്പോഴായി എന്നോട് വേദനയോടെ പറഞ്ഞു.

തന്റെ ജീവിതത്തില്‍ സംഭവിച്ചത് ഇനി ആര്‍ക്കും സംഭവിക്കരുതേ എന്ന് ആതിര പറഞ്ഞു നിര്‍ത്തിയത് മറ്റ് ചില സൂചനകള്‍ നല്‍കിയാണ്. കേരളത്തില്‍ നിന്ന് ബാഗ്ലൂര്‍ എത്തി പഠിക്കുന്ന പല പെണ്‍കുട്ടികളും താന്‍ പിന്നിട്ട വഴികളേക്കാളും മോശമായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട്. ഒപ്പം വായനക്കാര്‍ക്ക് ഒരു മെസ്സേജും( ആതിര പിന്നിട്ട വഴികള്‍ ഒരു അനുഭവക്കുറിപ്പായി പ്രസിദ്ധീകരിക്കട്ടെയെന്ന് ആരാഞ്ഞപ്പോള്‍) നല്ല സുഹൃത്തുക്കളെ മാത്രം തിരഞ്ഞെടുക്കുക. എന്ത് ചെയ്യുമ്പോഴും മൂന്ന് തവണ ആലോചിക്കുക, പുറം നാടുകളില്‍ പഠിക്കുന്ന ആണ്‍-പെണ്‍ കുട്ടികള്‍ ദിവസവും വീട്ടുകാരുമായി തുറന്ന് സംസാരിക്കുക എന്നിങ്ങനെ.. ആതിരയുടെ ജീവിതം ലഹരി ഉപയോഗിക്കുന്ന ആര്‍ക്കെങ്കിലും പാഠമാകട്ടൈന്ന പ്രര്‍ത്ഥനയോടെ അവസാനിപ്പിക്കുന്നു.

© 2024 Live Kerala News. All Rights Reserved.