ഐഎസ് ഭീകരര്‍ ലൈംഗിക അടിമകളെ സോഷ്യല്‍മീഡിയ വഴി വില്‍ക്കുന്നു; പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്താണ് വില്‍പ്പന

ബെറന്‍: ഐഎസ് ഭീകരര്‍ ലൈംഗിക അടിമകളെ സമൂഹമാധ്യമങ്ങള്‍ വഴി വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്താണ് വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ട്. ‘ഓഫര്‍’ എന്ന ടാഗ് ലൈനോടെയാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനായാണ് ലൈംഗിക അടിമകളെ വില്‍ക്കുന്നത് എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വില്‍ക്കാന്‍ വച്ച പെണ്‍കുട്ടിയുടെ വിലയും ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പം നല്‍കുന്നു.

© 2024 Live Kerala News. All Rights Reserved.