ഡല്‍ഹിയെ തകര്‍ക്കാന്‍ പാക്കിസ്ഥാന് അഞ്ചുമിനിറ്റ് സമയം മതി; വേണ്ടി വന്നാല്‍ റാവല്‍പിണ്ടിയില്‍ നിന്ന് അതിനുള്ള നീക്കം നടത്താനും ഭയമില്ലെന്ന് പാക്ക് ശാസ്ത്രജ്ഞന്‍

ഇസ്‌ലാമാബാദ്: റാവല്‍പിണ്ടിക്ക് സമീപമുള്ള കഹൂട്ടയില്‍ നിന്നും ഡല്‍ഹിയെ തകര്‍ക്കാന്‍ പാക്കിസ്ഥാന് അഞ്ചുമിനിറ്റ് സമയം
മതിയെന്ന് പാകിസ്ഥാന്‍. വേണ്ടി വന്നാല്‍ ആക്രമണം നടത്താനും ഭയമില്ലെന്ന് പാക്ക് ആണവപദ്ധതിയുടെ ശില്‍പിയും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. അബ്ദുല്‍ ഖദീര്‍ ഖാന്‍ ഇക്കാര്യം പറഞ്ഞു. 1984ല്‍ തന്നെ ആണവശക്തിയുള്ള രാജ്യമായി പാക്കിസ്ഥാന്‍ മാറിയേനെ. ഈ നേട്ടം കൈവരിക്കുന്നതിന് തടസം നിന്നത് പ്രസിഡന്റ് ജനറല്‍ സിയ ഉള്‍ ഹഖ് ആണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ ആദ്യ ആണവപരീക്ഷണത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1984ല്‍ ആണവായുധപരീക്ഷണം നടത്താനുള്ള പദ്ധതി പാക്കിസ്ഥാനുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ പ്രസിഡന്റ് ജനറല്‍ സിയ ഉള്‍ ഹഖ് ഇതിനെ എതിര്‍ത്തു. ആണവായുധപരീക്ഷണം നടത്തിയാല്‍ ലോകരാജ്യങ്ങള്‍ സൈനികപരമായി നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുമെന്നു അദ്ദേഹം ഭയപ്പെട്ടിരുന്നു. തന്റെ സേവനം ഇല്ലായിരുന്നെങ്കില്‍ 1998ല്‍ പാക്കിസ്ഥാന്‍ ആണവായുധപരീക്ഷണം നടത്തില്ലായിരുന്നു. ഇതു പ്രാവര്‍ത്തികമാക്കുന്നതിനായി പല ദുഷ്‌കരമായ സാഹചര്യങ്ങളും തനിക്ക് നേരിടേണ്ടി വന്നു. പക്ഷേ അവയൊക്കെ മറിമടന്ന് നേട്ടം കൈവരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.