#selfiewithdaughter : മക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള മോദിയുടെ ആഹ്വാനമേറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദില്ലി: പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ആശയം. അച്ഛന്മാര്‍ അവരുടെ പെണ്‍മക്കള്‍ക്കൊപ്പംനിന്നു സെല്‍ഫിയെടുത്ത് #selfiewithdaughter എന്നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ബേട്ടി ബചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുടെ ഭാഗമായാണു പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന.

sefi eമന്‍ കി ബാത് പരിപാടിയിലൂടെയാണു പ്രധാനമന്ത്രി പുതിയ ആശയം രാജ്യത്തെ ജനങ്ങളുമായി പങ്കുവച്ചത്. ഹരിയാനയിലെ ബീബിപുര്‍ ഗ്രാമത്തിലെ സുനില്‍ ജഹ്‌ലാനിന്റെ പ്രവൃത്തിയെ ഉദാഹരിച്ചാണു പ്രധാനമന്ത്രി പുതിയ ആശയം ജനങ്ങളുമായി പങ്കുവച്ചത്. അദ്ദേഹം സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന ശ്രമം വ്യാപിപ്പിക്കുന്നതിനായി ഗ്രാമത്തില്‍ ശ്രമം നടത്തി. ഈ കാഴ്ചപ്പാട് എനിക്ക് ഇഷ്ടപ്പെട്ടു. ഹരിയാനയില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ചു പെണ്‍കുട്ടികളുടെ എണ്ണം വളരെ കുറവാണ്. രാജ്യത്തെ ഏകദേശം 100 ജില്ലകളില്‍ ഈ സ്ഥിതിയുണ്ട്. ഹരിയാനയില്‍ നടപ്പാക്കിയ ഈ പദ്ധതി ഒരു പുത്തന്‍ പ്രതീക്ഷ തരുന്നു. അതുകൊണ്ടുതന്നെ നിങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു, നിങ്ങളുടെ മകളോടൊപ്പമുള്ള സെല്‍ഫിയെടുത്ത് #selfiewithdaughter എന്നു പോസ്റ്റ് ചെയ്യുക. അതോടൊപ്പം ബേഠി ബചാവോ ബേഠി പഠാവോ എന്ന പദ്ധതിക്കു ശക്തിപകരുന്ന തലക്കെട്ടും എഴുതി അയക്കുക.
ഏതു ഭാഷയിലും എഴുതാം. ആകര്‍ഷകമായ തലക്കെട്ടുള്ള സെല്‍ഫി ഞാന്‍ റീ ട്വീറ്റ് ചെയ്യും. അതുവഴി ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പദ്ധതിയെ ജനമുന്നേറ്റമായി മാറ്റാന്‍ കഴിയൂം.

രക്ഷാബന്ധന്റെ ഭാഗമായി രാജ്യത്തെ സഹോദരിമാര്‍ക്ക് 12 രൂപയുടേയോ 130 രൂപയുടേയോ ജനസുരക്ഷാ പദ്ധതികള്‍ സമ്മാനമായി നല്‍കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇത് രക്ഷാബന്ധനു സഹോദരന്‍ സഹോദരിക്കു നല്‍കുന്ന വിലപിടിപ്പുള്ള സമ്മാനമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

11207304_523293341156936_6276918282503846401_nsefi

 

 

© 2024 Live Kerala News. All Rights Reserved.