വെബ്‌ഡെസ്‌ക്
വെളുപ്പ് മാത്രമാണ് സൗന്ദര്യമെന്ന് പറയുന്ന സിനിമാതാരങ്ങള്‍ക്കിടയില്‍ കറുപ്പ് സൗന്ദര്യമല്ലേ എന്ന് ചോദിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ബോളിവുഡ് നടി കങ്കണ റണാവത്ത് ആ ചോദ്യം ചോദിച്ചിരിക്കുന്നു. രണ്ട് കോടിയുടെ ഫെയര്‍നെസ് ക്രീമിന്റെ പരസ്യമാണ് താരം വേണ്ടെന്ന് വെച്ചത്. വെളുപ്പിനെ സൗന്ദര്യത്തോട് ഉപമിച്ച് മറ്റുതാരങ്ങള്‍ മത്സരിച്ച് അഭിനയിക്കുമ്പോഴാണ് കറുപ്പ് സൗന്ദര്യമല്‌ളേ എന്ന് താരം ചോദിച്ചത്.
തൊലി വെളുപ്പെന്ന ആശയത്തെ കുറിച്ച് തനിക്കിതുവരെ മനസ്സിലായിട്ടില്ല. ഒരു ഫെയര്‍നെസ് ക്രീം ബ്രാന്‍ഡിനെ അംഗീകരിച്ചുകൊണ്ട് മോശം മാതൃകയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. തനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. എന്റെ സഹോദരി രംഗോലിക്ക് ഇരുണ്ട നിറമാണുള്ളത്. എന്നാല്‍ അവള്‍ സുന്ദരിയാണ്. ഈ പരസ്യം ഞാന്‍ ഏറ്റടെുത്താല്‍ അവളെ അപമാനിക്കുന്നതിന് തുല്യമാണ് കങ്കണ നയം വ്യക്തമാക്കി.