Watch Video: തിരക്കുകള്‍ക്കിടയില്‍ ഭാര്യയെ ശ്രദ്ധിക്കാത്ത ഭര്‍ത്താക്കന്‍മാര്‍ക്ക് ഇതൊരു സൂചനയാവട്ടെ..

നാടന്‍പാട്ടുകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഭദ്രകാളിയെ സ്തുതിച്ചുകൊണ്ട് പാടുന്ന പാട്ടായ പള്ളിവാള് ഭദ്രവട്ടകം. ഈ പാട്ട് ഒരു റൈഡിങ്ങിന്റെ പശ്ചാത്തലത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ ഭാവം പകര്‍ത്തി എത്തിക്കുകയാണ് ഇവിടെ.

ഭര്‍ത്താവിന്റെ തിരക്കുകള്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ഭാര്യ,കൂട്ടുകാരിക്കൊപ്പം പുത്തന്‍ കാഴ്ച്ചകള്‍ തേടി ഇറങ്ങുന്നു. കാഴ്ചപ്പാടുകളെയും ചിന്തകളെയും സ്വാധീനിക്കുന്ന ഒരു മാറ്റത്തിലേക്കാണ് ആ യാത്ര അവസാനിക്കുന്നത്.നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതല്ല . വലിയ ഒരു ലോകം പുറത്തുണ്ടെന്ന ആശയമാണ് ഈ വീഡിയോ പകരുന്നത്.
സയനോരയാണ് ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്.

സഞ്ജിവ് തോമസ് ആണ് സംഗീതം. സംവിധാനം, ആശയം, ഛായാഗ്രഹണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ഗോംതേഷ് ഉപാധ്യായ ആണ്.പ്രകൃതിഭംഗി മനോഹരമായി ചിത്രീകരിച്ച ഈ വീഡിയോ ചിത്രീകരിച്ചത് ഹെബ്രി, കുട്‌ലു തീര്‍ഥ വെള്ളച്ചാട്ടം, കുന്റഡി,വാരംഗ്, കാപു ബീച്ച്, രാമക്കല്‍മേട് എന്നിവിടങ്ങളിലാണെന്ന് അണിയറക്കാര്‍ പറയുന്നു.കര്‍ണാടകത്തിലും കേരളത്തിലുമായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ കാണാം –

 

© 2024 Live Kerala News. All Rights Reserved.