ലോക നഗ്ന സൈക്കിള്‍റാലിയില്‍ ആദ്യമായൊരു ഇന്ത്യന്‍ യുവതിയും; വീഡിയോയും ചിത്രങ്ങളും നോക്കു

ലണ്ടന്‍: ലണ്ടനില്‍ നടന്ന ലോക നഗ്‌ന സൈക്കിള്‍ റാലിയില്‍ ഇത്തവണ ആദ്യമായി ഒരു ഇന്ത്യന്‍ യുവതിയും പങ്കെടുത്തത് ആവേശമായി. മെല്‍ബണ്‍ സിറ്റിയില്‍ വര്‍ഷാവസാനം നടക്കുന്ന നഗ്‌ന സൈക്കിളോട്ടത്തിനോട് സാമ്യം പുലര്‍ത്തുന്നതാണ് ലണ്ടനിലെ സൈക്കിള്‍ റാലി.

3

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് ഇവിടെയെത്തിയത്. ദില്ലി സ്വദേശിനിയായ മീനല്‍ ജെയിനാണ് സൈക്കിളോട്ടത്തില്‍ പങ്കെടുത്തത്. പരിപാടിയുടെ സംഘാടക കൂടിയാണ് ജെയിന്‍. ലോകത്തിലെ വര്‍ധിച്ചു വരുന്ന കാര്‍ സംസ്‌കാരത്തിനെതിരെയും പരിസ്ഥിതി ചൂഷണത്തിനെതിരെയുമാണ് റാലി സംഘടിപ്പിക്കുന്നത്.

2

റാലിയില്‍ പങ്കെടുത്ത ഒട്ടുമിക്ക ആളുകളും പൂര്‍ണ നഗ്‌നരായിരുന്നു. 200 ലധികം ആളുകളാണ് ഇത്തവണ റാലിയില്‍ പങ്കെടുത്തത്. സ്ത്രീകളും പുരുഷന്മാരും കഴിയുന്നത്ര നഗ്‌നരായി സൈക്കിള്‍ റാലിയില്‍ പങ്കെടുക്കുക എന്നാണ് മുദ്രാവാക്യം. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.