ഇഷ്ടാനുസരണം ഫോണ്‍ വിവിധ ഭാഗങ്ങളായി വേര്‍തിരിക്കാം; ഗൂഗിളിന്റെ മോഡുലാര്‍ സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത വര്‍ഷം വിപണിയില്‍; വീഡിയോ കാണാം

സാന്‍ഫ്രാന്‍സിസ്‌കോ : ഒരോരുത്തരുടെയും ഇഷ്ടാനുസരണം ഫോണ്‍ വിവിധ ഭാഗങ്ങളായി വേര്‍തിരിക്കാന്‍ പറ്റുന്ന സംവിധാനം ഉടന്‍ വരുന്നു. ഗൂഗിളിന്റെ പുതിയ മോഡുലാര്‍ സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത വര്‍ഷം വിപണിയിലെത്തുന്നത്. മൊബൈല്‍ ഫോണിന്റെ അടിസ്ഥാന ഘടകങ്ങളായ സ്‌ക്രീന്‍, ബാറ്ററി, ക്യാമറ, സെന്‍സറുകള്‍,സ്പീക്കറുകള്‍ തുടങ്ങിയവ യഥേഷ്ടം ഘടിപ്പിക്കാന്‍ ഈ ഫോണില്‍ സാധിക്കും. വേണ്ട എന്നു തോന്നുന്ന ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. ആവശ്യമുളളപ്പോള്‍ കൂട്ടി യോജിപ്പിച്ച് വീണ്ടും ഉപയോഗിക്കാം. ഇനി ഇതിലെ ചില ഭാഗങ്ങള്‍ക്ക് തനിയെ പോലും പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നു കൂടി വന്നാലൊ, അവിശ്വസനീയം എന്ന് തന്നെ പറയേണ്ടിവരും. അതേ അവിശ്വസനീയതയെ ആണ് ഗൂഗില്‍ വിശ്വസനീയമാക്കിയിരിക്കുന്നത്.   ഗൂഗിളിന്റെ പ്രമുഖ പദ്ധതിയായ ‘പ്രോജക്ട് അറ’യുടെ ഭാഗമായാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുന്നത്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ഫോണ്‍ വരും വര്‍ഷം വിപണിയില്‍ എത്തുമെന്ന് ഗൂഗിള്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യം ബാഴ്‌സലോണയില്‍ നടന്ന വോള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍വെച്ചാണ് അറയുടെ ആദ്യത്തെ പ്രോട്ടോ ടൈപ്പ് പുറത്തിറക്കിയത്. ഈ പുതിയ രീതിയിലൂടെ വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയാണ് തുറക്കുന്നതെന്ന് അന്ന് കമ്പനി വ്യക്തമാക്കി.

 

© 2024 Live Kerala News. All Rights Reserved.