ഫ്രഞ്ച് ഓപ്പണ്‍ ആദ്യറൗണ്ട് മത്സരത്തില്‍ വാവ്‌റിങ്കയ്ക്ക് ജയം; ലൂക്കാസ് റോസോളിനെതിരേ അഞ്ചു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് വിജയം

പാരീസ്: ചാമ്പ്യന്‍ സ്റ്റാനിസ്്‌ലാസ് വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പണ്‍ ആദ്യറൗണ്ട് മത്സരത്തില്‍ ജയം. ലൂക്കാസ് റോസോളിനെതിരേ അഞ്ചു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് വാവ്‌റിങ്ക ജയിച്ചത്. സ്‌കോര്‍: 64, 16, 63, 36, 46.

കാനഡയുടെ മിലോസ് റോണിക്, സെര്‍ബിയയുടെ യാങ്കോ തിപാസാരെവിച്ചിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 63, 62, 76. വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സൊളെയ്ന്‍ സ്റ്റീഫന്‍സ്, റഷ്യയുടെ മാര്‍ഗരീറ്റ ഗാസ്പര്യാനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്‌കോര്‍: 64, 63. റഷ്യയുടെ സ്വെറ്റ്‌നാലോ കുസ്‌നെറ്റ്‌സോവയും ആദ്യറൗണ്ടില്‍ വിജയം കണ്ടു. അന്ന കരോളിന ഷ്മിഡ്‌ലോവ, സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരസയെ ഒന്നിനെതിരേ രണ്ടു സെറ്റിനു പരാജയപ്പെടുത്തി. 63, 36, 36.

© 2024 Live Kerala News. All Rights Reserved.