ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു; ഇവര്‍ സഞ്ചരിച്ച കാര്‍ എതിരേവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌ന് സമീപം ഇപ്‌സ്്വിച്ചിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശികളായ ആശ മാത്യു(24) , അഞ്ജുമോള്‍ മാത്യു(18) എന്നിവരാണ് മരിച്ചത്. കാണക്കാരി പ്ലാപ്പള്ളി വീട്ടില്‍ മാത്യുവിന്റെ നാല് മക്കളില്‍ ഇളയ കുട്ടികളാണ് ഇവര്‍.പ്രാദേശിക സമയം രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ആശ മാത്യു യൂണിവേഴ്‌സിറ്റി ഓഫ് സതേന്‍ ക്യൂന്‍സ്‌ലാന്റിലെ വിദ്യാര്‍ത്ഥിയാണ്. ആശ ഇവിടെയെത്തിയിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളൂ. അഞ്ജുമോള്‍ മാത്യു ലൂര്‍ദ്ദ് നഴ്‌സിംഗ് ഹോമില്‍ നഴ്‌സ് ആണ്. ഇവരുടെ മറ്റ് രണ്ട് നഴ്‌സുമാരും ക്യൂന്‍സ്‌ലാന്റില്‍ തന്നെയാണ് താമസം. ഇവരുടെ മൂന്നാമത്തെ സഹോദരിയെ ജോലിസ്ഥലത്തുവിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം.