രണ്ടരമണിക്കൂറിനുള്ളില്‍ 1400 എടിഎമ്മുകളില്‍ കവര്‍ച്ച; വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ജപ്പാനില്‍ 90 കോടിയോളം രൂപ മോഷ്ടാക്കള്‍ കൊണ്ടുപോയി

ടോക്കിയോ: രണ്ടരമണിക്കൂറിനുള്ളില്‍ ജപ്പാനിലെ 1400 എടിഎമ്മുകളില്‍നിന്ന് വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് 90 കോടിയോളം രൂപ കവര്‍ന്നു. മെയ് 15 ഞായറാഴ്ച രാവിലെ അഞ്ചിനും എട്ടിനും ഇടയിലാണ് പണം കവര്‍ന്നത്. 14,000 തവണയായാണ് തുക പിന്‍വലിച്ചത്. നൂറോളം പേര്‍ ചേര്‍ന്നാണ് ഒരേസമയം ടോക്കിയോയിലും 16 സമീപ നഗരങ്ങളില്‍നിന്നുമായി പണം കവര്‍ന്നിരിക്കുന്നതെന്ന് വ്യക്തമായി. അതേസമയം, സൗത്ത് ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് വ്യാജ എടിഎം കാര്‍ഡുകള്‍ നിര്‍മിച്ചതെന്ന് പൊലീസ് കണ്ടെത്തി. ബാങ്കിന്റെ 1,600 ക്രെഡിറ്റ് കാര്‍ഡുകളുടെ വ്യാജ പതിപ്പുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. സംഭവത്തിന്റെ നടുക്കത്തിലാണ് ജാപ്പനീസ് സര്‍ക്കാര്‍.

© 2024 Live Kerala News. All Rights Reserved.