മേഘാലയയില്‍ രണ്ടു തീവ്രവാദികളെ വധിച്ചു

ഷില്ലോങ്: മേഘാലയയിലെ വടക്കന്‍ ഗാരോ മലനിരകളില്‍ സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തിലൂടെ രണ്ട് തീവ്രവാദികളെ വധിച്ചു. മേഘാലയ പൊലീസിനെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയ ലഖ്‌നുവാണ് കൊല്ലപ്പെട്ട തീവ്രവാദികളിലൊരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മണിപ്പൂരില്‍ തീവ്രവാദികള്‍ 18 ജവാന്മാരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദികള്‍ക്കെതിരായ നീക്കം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമാക്കിയത്. കഴിഞ്ഞ മാസം ഒമ്പതിന് മ്യാന്‍മറിലുള്ള തീവ്രവാദിക്യാംപ് സൈന്യം തകര്‍ത്തിരുന്നു.