400 കാരറ്റിന്റെ വജ്രത്തിളക്കവുമായി ഗിറ്റാര്‍; 12 കോടി രൂപ വിലമതിക്കുന്ന ഗിറ്റാര്‍ ദുബൈയിലാണ് രൂപകല്‍പ്പന ചെയ്തത്

അബുദാബി: 400 കാരറ്റ് വജ്രങ്ങള്‍ ഉപയോഗിച്ചാണ് ഏദന്‍ ഓഫ് കോറോണെറ്റ് എന്ന ഗിറ്റാര്‍ രൂപകല്‍പ്പന ചെയ്തത്. വജ്രത്തെക്കൂടാതെ സ്വര്‍ണ്ണവും ഗിറ്റാറിന്റെ നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഒന്നര കിലോ സ്വര്‍ണ്ണമാണ് ഗിറ്റാറിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. പന്ത്രണ്ട് കോടിയിലധികം വില വരുന്ന ഈ അപൂര്‍വ ഗിറ്റാര്‍ ദുബൈയിലാണ് നിര്‍മ്മിച്ചത്. ദുബൈയിലെ ഇബ്നോബത്തുത്ത മാളിലാണ് ഗിറ്റാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗിറ്റാര്‍ എന്ന ബഹുമതിയും ഈ ഗിറ്റാറിനാണ്. ഇക്കാര്യത്തില്‍ ഗിന്നസ് റെക്കോര്‍ഡിലും ഏദന്‍ ഓഫ് കോറോണെറ്റ് ഇടം നേടി. ആകഷണീയമായ രൂപ ഭംഗിയാണ് ഗിറ്റാറിന്റെ മറ്റൊരു പ്രത്യകത. രണ്ട് വര്‍ഷത്തിലധികം സമയമെടുത്താണ് ഗിറ്റാര്‍ നിര്‍മ്മിച്ചത്. കോറോണറ്റ് എന്ന ജുവലറി ബ്രാന്‍ഡിന്റെ പ്രചരണത്തിന് വേണ്ടിയാണ് അമൂല്യ ഗിറ്റാര്‍ രൂപകല്‍പന ചെയ്തത്. ലൈഫ് സ്റ്റൈല്‍ ഫൈന്‍ ജുവലറി ഗ്രൂപ്പും ഷം ജുവലറി ഗ്രൂപ്പും ചേര്‍ന്നാണ് ഗിറ്റാര്‍ നിര്‍മ്മിച്ചത്. നിരവധിയാളുകള്‍ ഈ അപൂര്‍വ ഗിറ്റാര്‍ കാണാനെത്തുന്നത്.

© 2024 Live Kerala News. All Rights Reserved.