ബാബരി മസ്ജിദ് തകര്‍ത്തതിന് ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന് ഐഎസ്; ഇന്ത്യന്‍ ഭീകരരെ ഉള്‍പ്പെടുത്തി ഐഎസ് വീഡിയോ പുറത്തിറക്കി

വാഷിംഗ്ടണ്‍: ഐഎസ് പുറത്തിറക്കിയ 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇന്ത്യയ്ക്ക് ഭീഷണി. ഇതാദ്യമായാണ് ഇന്ത്യന്‍ ഭീകരരെ ഉള്‍പ്പെടുത്തി ഐഎസ് വീഡിയോ പുറത്തിറക്കിയത്. ഐഎസിന്റെ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് ഇന്ത്യയില്‍ നിന്നുള്ള തീവ്രവാദികള്‍ നില്‍ക്കുന്ന ദൃശ്യങ്ങളുള്ളത്. മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും സിറിയയിലേക്ക് പോയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഫഹദ് തന്‍വീര്‍ ഷൈഖാണ് വീഡിയോയില്‍ സംസാരിക്കുന്നത്. അബു അമര്‍ അല്‍ ഹിന്ദി എന്ന പേരാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. ‘ഞങ്ങള്‍ തിരിച്ചു വരും. പക്ഷേ കൈയില്‍ വാളുമായിട്ടാവും തിരിച്ചു വരിക. ബാബരി മസ്ജിദിനും, കശ്മീരിലും ഗുജറാത്തിലും മുസാഫര്‍ നഗറിലും മുസ്ലിംഗളെ കൂട്ടക്കൊല ചെയ്തതിനും പകരം ചോദിക്കാന്‍ വേണ്ടിയാണ് വരുന്നതെന്ന് ഷൈഖ് വീഡിയോയില്‍ ഭീഷണി മുഴക്കുന്നു. താനെയില്‍ നിന്നും ഷെയ്കിനൊപ്പം സിറിയയിലേക്ക് പോയി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹീം താങ്കിക്ക് ഇയാള്‍ ആദരാഞ്ജലിയും അര്‍പ്പിക്കുന്നുണ്ട്. ഇന്ത്യയിലെ മുംസ്ലിംങ്ങള്‍ക്കെതിരായ അക്രമണങ്ങള്‍ക്ക് കാരണക്കാര്‍ ഗോക്കളെ ആരാധിക്കുന്നവരാണെന്നും ഇതിന് മറുപടി പറയേണ്ടി വരുമെന്നും വീഡിയോയില്‍ ഭീഷണിയുണ്ട്.

 

© 2024 Live Kerala News. All Rights Reserved.