കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തി; 69 പേരായിരുന്നു വിമാനത്തില്‍ ഉള്ളത്

കെയ്‌റോ: കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 69 പേരുമായി പാരിസില്‍നിന്ന് കെയ്‌റോയിലേക്കുള്ള യാത്രക്കിടെയാണ് ഈജിപ്ത് എയറിന്റെ വിമാനം എംഎസ് 804 കാണാതായത്. ഇന്നലെ അര്‍ദ്ധരാത്രി 11.30 യോടെ പാരിസില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഈജിപ്റ്റിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ വെച്ച് സിഗ്‌നലുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാണാതായതായി അധികൃതര്‍ വ്യക്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.