ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു;പ്രതിപക്ഷ നേതാവാകാനില്ല; രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത തോല്‍വിക്ക് ശേഷം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. രാവിലെ 10.30ക്ക് ഗവര്‍ണറെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറി. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ പ്രതിപക്ഷനേതാവാകാനില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തോല്‍വിയുടെ കൂടുതല്‍ ഉത്തരവാദിത്തം തനിക്കെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. ഉമ്മന്‍ചാണ്ടി പിന്‍മാറിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുമെന്ന്് സൂചനകളുണ്ട്. ഇതിനിടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴി തുറന്ന് വിഡി സതീശന്‍ രംഗത്ത് വന്നു. അഴിമതിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് വി ഡി സതീശന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.