ആ ലിപ്‌ലോക്ക് കാജല്‍ അഗര്‍വാളിന്റെ സമ്മതതോടെയല്ല; രണ്‍ദീപ് ഹൂഡ ചുംബിച്ചയുടനെ നടി കട്ട് ചെയ്യാനാവശ്യപ്പെട്ടിരുന്നുവെന്ന് സംവിധായകന്‍

മുംബൈ: ദോ ലഫ്‌സോന്‍ കീ കഹാനി എന്ന ബോളിവുഡ് ചിത്രത്തിലെ ആ ലിപ്‌ലോക്ക് ചിത്രീകരിക്കുമ്പോള്‍ സംവിധായകന്‍ തന്നോട് പറഞ്ഞില്ലെന്ന് കാജല്‍ അഗര്‍വാള്‍. കാജലിന്റെ ലിപ് ലോക്ക് രംഗങ്ങള്‍ ചര്‍ച്ചയായതോടെ വിശദീകരണവുമായി സംവിധായകന്‍ എത്തി.
സംവിധായകന്‍ ദീപക് തിജോരി പറയുന്നതിങ്ങനെ, ചുംബനരംഗമാണ് ചിത്രീകരിക്കുന്നതെന്ന് കാജല്‍ അഗര്‍വാള്‍ അറിഞ്ഞിരുന്നില്ല. കാജോല്‍ അവതരിപ്പിക്കുന്ന ജെന്നിയും രണ്‍ദീപിന്റെ സൂരജും തമ്മിലുള്ള തീവ്രവൈകാരിക രംഗങ്ങളാണ് സംവിധായകന്‍ ചിത്രീകരിക്കാനിരുന്നത്. പ്രണയരംഗങ്ങള്‍ക്കിടെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് രണ്‍ദീപ് കാജലുമായി ലിപ് ലോക്കിന് മുതിരുകയായിരുന്നു. ചുണ്ടുകളില്‍ ചുംബിച്ചതിന്റെ ഷോക്കില്‍ കാജല്‍ സംവിധായകനോട് കട്ട്് ചെയ്യാനാവശ്യപ്പെട്ടു. ആ സീന്‍ ഡിലീറ്റ് ചെയ്യണമെന്നും വീണ്ടും ടേക്ക് എടുക്കാമെന്നും കാജല്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരക്കഥയില്‍ ഈ രംഗത്തിന്റെ പ്രാധാന്യവും കഥയില്‍ ചുംബനരംഗം കടന്നുവരുന്ന സാഹചര്യവും വിശദീകരിച്ചതോടെ മറ്റൊരു ടേക്കില്‍ ലിപ് ലോക്ക് രംഗത്തിന് കാജോല്‍ തയ്യാറായതായും ദീപക് തിജോരി പറയുന്നു. കൊറിയന്‍ ചിത്രം ഓള്‍വേയ്‌സ് ആണ് ദോ ലഫ്‌സോന്‍ കീ കഹാനി എന്ന പേരില്‍ റീമേക്ക് ചെയ്തിരിക്കുന്നത്. മലേഷ്യയില്‍ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്ന ദോ ലഫ്‌സോന്‍ കീ കഹാനി ജൂണ്‍ പത്തിന് റിലീസ് ചെയ്യും.

© 2024 Live Kerala News. All Rights Reserved.