ബംഗളുരു: തെന്നിന്ത്യന്‍ നടി പുവിഷ മനോഹരനെ കന്നഡ സംവിധായകന്‍ വെങ്കടേഷ് പ്രസാദ് ബെലാഗുലി പീഡിപ്പിച്ചതായി പരാതി. വെങ്കടേഷ് പ്രസാദും മാധ്യമപ്രവര്‍ത്തകനും ഛായാഗ്രാഹകനുമായ ഉദയ് ബല്ലാലും തന്നെ ലൈഗികമായി പീഡിപ്പിച്ചുവെന്നാണ് നടി ആരോപിക്കുന്നത്. ഇരുവര്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നടി വ്യക്തമാക്കി. മധു സംവിധാനം ചെയ്ത കന്നഡ ചിത്രം ജില്‍ ജില്ലിലെ അഭിനേത്രയായായിരുന്നു പുവിഷ. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പുറത്തിറങ്ങിയത്. ചെന്നൈ എക്‌സപ്രസ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.