കൊച്ചി: രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം കമ്മട്ടിപ്പാടത്തിലെ ദുല്‍ഖറിന്റെ ലുക്കും ആക്ഷനും കണ്ടാണ് ആരാധകര്‍ ആവേശത്തില്‍. ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. എണ്‍പതുകളിലെ പശ്ചാത്തലത്തിലുള്ള കഥയാണ് കമ്മട്ടിപ്പാടം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്മട്ടിപ്പാടം എന്നത് ഒരു സ്ഥലപ്പേരാണ്. കൊച്ചിയിലെ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡിന്റെ പുറകിലുള്ള ഒരു പ്രദേശത്തിന്റെ പേരാണ് ‘കമ്മട്ടിപ്പാടമെന്നാണ് കമ്മട്ടിപ്പാടം വളര്‍ന്ന് നഗരമായതിനെക്കുറിച്ചുള്ള കഥയാണ് രാജീവ് രവി ചിത്രത്തില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 20ന് കമ്മട്ടിപ്പാടം തിയേറ്ററിലെത്തും. വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട് എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.