ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡീസല്‍ ലിറ്ററിന് 1.26 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വന്നു. അന്താരാഷ്ട്രതലത്തില്‍ എണ്ണവില വര്‍ധിച്ചതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വര്‍ധനക്ക് കാരണമെന്ന് കമ്പനികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഏപ്രില്‍ 30ന് പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വര്‍ധിപ്പിച്ചിരുന്നു.