അലെപ്പോ: തുര്‍ക്കി സേനയുടെ ഹെലിക്കോപ്റ്റര്‍ കുര്‍ദിഷ് ആക്രമികള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. കുര്‍ദിഷ് ആക്രമികള്‍ തോളില്‍വെച്ച് വിക്ഷേപിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള അത്യാധുനിക മിസൈല്‍ ഉപയോഗിച്ച് വളരെ ലാഘവത്തോടെയാണ് ആക്രമം നടത്തുന്നത്. അലെപ്പോ നഗരത്തിന് വടക്ക് തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്ന് എത്രയും വേഗം പിന്തിരിയാന്‍ കുര്‍ദിഷ് സായുധ സംഘടനകളോട് തുര്‍ക്കി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈന്യത്തിന് നേരെ ആക്രമണം.