ചേട്ടായ് എന്നോട് ക്ഷമിക്കണം; ‘മഹേഷിന്റെ പ്രതികാരം’ ഫേസ്ബുക്കില്‍ കണ്ടു; കാനഡയിലെ പ്രേക്ഷകന്‍ ആഷിക്ക് അബുവിന് അയച്ച മെസ്സേജ് വൈറലാകുന്നു

കൊച്ചി: മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ വ്യാജപതിപ്പ് ഫേസ്ബുക്കിലൂടെ കണ്ട കാനഡ പ്രേക്ഷകന്‍ ആഷിക് അബുവിന് അയച്ച മെസ്സേജ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കാനഡയില്‍ ആയതിനാല്‍ സിനിമ ഈ സിനിമ കാണാന്‍ വേറെ നിര്‍വാഹമില്ലാത്തതിനാല്‍ വ്യാജന്‍ കണ്ടതാണെന്നും മികച്ച ചിത്രമായതിനാല്‍ പണം അയച്ച് തരാമെന്നുമാണ് മെസ്സേജ്. ഇദ്ദേഹം അയച്ച മെസ്സേജ് ആഷിക് അബു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. വ്യാജപതിപ്പ് കണ്ടതിലുള്ള കുറ്റബോധം അറിയിച്ചയാള്‍ക്ക് നന്ദി പറയുന്നുണ്ട് ആഷിക് അബു.

ആഷിക് അബു ഷെയര്‍ ചെയ്ത മെസ്സേജ്

ചേട്ടായ് എന്നോട് ക്ഷമിക്കണം ഞാന്‍ ‘മഹേഷിന്റെ പ്രതികാരം’ ഫേസ്ബുക്കില്‍ കണ്ടു പോയ്. പട്ടിണിയില്‍ ഇരിക്കുന്നവന്റെ മുന്‍പില്‍ പാല്‍പായസം കൊണ്ട് വെച്ചത്‌പോലെ ആയിരുന്നു എന്റെ അവസ്ഥ. ഞാന്‍ കാനഡയില്‍ താമസിക്കുന്ന സ്ഥലലത്ത് മലയാളം പടം കാണാന്‍ ഉള്ള സൌകര്യം ഇല്ല. അത്‌കൊണ്ടാണ് ഞാന്‍ കണ്ടുപോയത്.
പക്ഷെ ചുമ്മാ വെറും ഊള പടം ആയിരുന്നെങ്ങില്‍ ഞാന്‍ ഈ message അയക്കില്ലയിരുന്നു. M.P ഞാന്‍ ഈ ഇടയ്ക്ക് കണ്ടത്തില്‍ ഏറ്റവും മികച്ച പടമാണ്. അത് കൊണ്ട് ഞാന്‍ ചേട്ടായ്ക്ക് പൈസ അയച്ചു തരാന്‍ തീരുമാനിച്ചു. ഞാന്‍ ‘ലീല’ ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ $20 ആണ് പേ ചെയ്തത്. So if you please give me your bank account no, IFSC code and Branch no, i will send you the money. If you have any other way to pay you, that is more than welcome.

The movie was awesome.!!

Thank you Jerry.. smile emoticon

© 2024 Live Kerala News. All Rights Reserved.