ഡെര്‍ട്ടി പിക്‌ചര്‍ എന്ന സിനിമയിലൂടെ സില്‍ക്ക് സ്‌മിതയായി മാറിയ വിദ്യാബാലന്‍ പുതിയൊരു വേഷപ്പകര്‍ച്ചയ്‌ക്കുള്ള തയാറെടുപ്പിലാണ്. ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്‌പദമാക്കിയെടുക്കുന്ന പുതിയ സിനിമയില്‍ വിദ്യാബാലനാണു നായിക. ഇന്ദിരയാവാനുള്ള തയാറെടുപ്പുകള്‍ വിദ്യ തുടങ്ങിക്കഴിഞ്ഞതായാണു വിവരം. മനീഷ് ഗുപ്‌തയാണു ചിത്രം സംവിധാനംചെയ്യുന്നത്. ഇന്ദിരാഗാന്ധിയുടെ ജനനം മുതല്‍ മരണംവരെയുള്ള കാര്യങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബ്യൂസ്‌റ്റാര്‍ ഓപ്പറേഷനും അടിയന്തരാവസ്‌ഥയുമെല്ലാം സിനിമയില്‍ പുനരാവിഷ്‌കരിക്കുന്നുണ്ട്. സിനിമയുടെ തിരക്കഥയ്‌ക്ക് നെഹ്‌റു കുടുംബത്തിന്റെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും കൂട്ടരും..