ഫ്‌ളോറിഡ: ഏഴ് വയസുകാരിയെ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് വളര്‍ത്തുനായ രക്ഷിച്ചു. അമേരിക്കയില്‍ സാധാരണയായി കണ്ടു വരുന്ന റാറ്റില്‍സ്‌നേക്ക് എന്ന ഇനത്തില്‍ പെടുന്ന പാമ്പിന്റെ ആക്രമണത്തില്‍ നിന്നാണ് വളര്‍ത്തുനായ കുട്ടിയെ രക്ഷിച്ചത്. കുട്ടിെയ രക്ഷിക്കുന്നതിനിടെ നിരവധി തവണ പാമ്പിന്റെ കടിയേറ്റ നായ ഇപ്പോള്‍ ചികിത്സയിലാണ്. മൂന്നു തവണ കടിയേറ്റ നായയുടെ വൃക്കകളെ വിഷം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് കളിച്ചികൊണ്ടിരുന്ന കുട്ടിക്ക് നേരെ പാമ്പ് ആക്രമണത്തിന് മുതിരുകയായിരുന്നു. കുട്ടിയുടെ സമീപത്തുണ്ടായിരുന്ന നായ ഉടന്‍ തന്നെ പാമ്പിന് നേരെ ചാടിവീണ് കുട്ടിയെ അപടത്തില്‍ നിന്ന് രക്ഷപ്പെടുത്തി.ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്.