വിവാഹവും പൊല്ലാപ്പുകളും; ‘ഹാപ്പി വെഡ്ഡിംഗ്’ ട്രയിലര്‍ പുറത്തിറങ്ങി

കൊച്ചി: പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളാണ് പുതിയ ചിത്രമായ ഹാപ്പി വെഡ്ഡിംഗ് അഭിനയിക്കുന്നത്. വിവാഹവും വിവാഹ ശേഷം ഉണ്ടാകുന്ന പൊല്ലാപ്പുകളും ആണ് ഹാപ്പി വെഡ്ഡിംഗ് പറയുന്നത്. സിജു വില്‍സണ്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.
ഒമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിതാരയാണ് ചിത്രത്തില്‍ നായിക. ഒരു എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയായാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

© 2025 Live Kerala News. All Rights Reserved.