ഹൈദരാബാദ്: തെലുങ്കാനയിലെ ആദിലാബാദില്‍ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഒരു കുടുംബത്തിലെ 15പേര്‍ മരിച്ചു അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ബായ്ന്‍സ മണ്ഡല്‍ ബാഗം എന്ന ഗ്രാമത്തിലായിരുന്നു അപകടം. അദിലാബാദിലെ പോച്ചമ്മ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുപോകും വഴിയാണ് അപകടം സംഭവിച്ചത്. 13 പേര്‍ സംഭവ സ്ഥലത്തും മറ്റു രണ്ട് പേര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. പരിക്കേറ്റവരെ നിസാമാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ മഹാരാഷ്ട്രയിലെ ബാക്കര്‍ മണ്ഡല്‍, നന്ദേദ് സ്വദേശികളാണ്.