ആന്ധ്രാപ്രദേശില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് 7 തൊഴിലാളികള്‍ മരിച്ചു; കെട്ടിടത്തിന് കുഴിയെടുക്കുന്നതിനിടെയാണ് അപകടം

വിജയവാഡ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് 7 തൊഴിലാളികള്‍ മരിച്ചു. വിജയവാഡയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ ലക്ഷ്മിപുരത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നാണ് അപകടം. ഷോപ്പിംഗ് മാളിനായി 30 അടി താഴ്ചയില്‍ കുഴിയെടുക്കുന്നതിനിടെയാണ് സമീപത്തെ ഭിത്തി തകര്‍ന്നു വീണത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ആകെ എട്ടു തൊഴിലാളികളാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി.

© 2024 Live Kerala News. All Rights Reserved.