കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ മത്സരം; ബിജെപി അക്കൗണ്ട് തുറക്കില്ലെന്നു മുഖ്യമന്ത്രി

കോട്ടയം: കേരളത്തില്‍ മല്‍സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും ബിജെപി ഒരു കാരണവശാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ മനസ് ബിജെപിയുടെ വിഭാഗീയ ചിന്താഗതിയോട് യോജിക്കുന്നില്ല. ഇടതുപക്ഷവുമായി ചേര്‍ന്നു മല്‍സരിച്ചപ്പോഴും അക്കൗണ്ട് തുറക്കാനായിട്ടില്ല. പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശത്തിനു ജനം മറുപടി നല്‍കും. പരാമര്‍ശം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അപമാനം. റബര്‍ കര്‍ഷകന്‍ ഇത്രവലിയ കഷ്ടപ്പാടിലൂടെ കടന്നുപോകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നും മുഖ്യമന്ത്രി കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടന്ന നിലപാട് 2016 പരിപാടിയില്‍ പറഞ്ഞു.

സിപിഎമ്മിന്റെ അക്രമത്തിനെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പു ഫലം. കെ.കെ.രമയ്‌ക്കെതിരെ നടന്നത് ക്രൂരമായ കടന്നാക്രമണമാണ്. ഇതു തികച്ചും അപലപനീയമാണ്. എത്ര സീറ്റ് കിട്ടും എന്നു പ്രവചിക്കുന്നില്ല. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് കിട്ടും. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണന്നും മുഖ്യമന്ത്രി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.