പത്തനാപുരം: പത്തനാപുരത്ത് കെബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ചെത്തി മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് പടയൊരുക്കം നടത്തുന്നതിനിടെ ദിലീപും നാദിര്‍ഷയും ഗണേഷിനായി പ്രചാരണത്തിനായെത്തി. വിവാദങ്ങള്‍ അനാവശ്യമാണെന്ന് നടന്‍ ദിലീപ്. വിവാദങ്ങള്‍ വകവെയ്ക്കാതെ മോഹന്‍ലാലിന് പിന്തുണച്ച് പത്തനാപുരത്തെത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു ദിലീപ്. ഗണേഷ് കുമാറിന് വേണ്ടി ഇനിയും പത്തനാപുരത്ത് എത്തുമെന്നും ദിലീപ് പറഞ്ഞു. സംവിധായകന്‍ നാദിര്‍ഷായും ദിലീപിനൊപ്പം പത്തനാപുരത്തെത്തി. പത്തനാപുരം മണ്ഡലത്തിന്റെ ഭാഗമായ വെട്ടിക്കവലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു.പത്തനാപുരത്ത് പ്രചാരണത്തിന് ഇറങ്ങുന്നതിന് അമ്മ ആര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് ട്രഷര്‍ കൂടിയായ ദിലീപ് പറഞ്ഞു.
കൊല്ലം മണ്ഡലത്തിലെത്തി മുകേഷിനു വേണ്ടിയും വോട്ടഭ്യര്‍ത്ഥിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. നടന്‍ നിവിന്‍പോളിയും ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. അതേസമയം ജഗദീഷിനും ഭീമന്‍ രഘുവിനുംവേണ്ടി ഇവര്‍ പ്രചാരണം നടത്തിയില്ലെന്നതാണ് വാസ്തവം.