വോളിബോള്‍ കോച്ചായി മഞ്ജു വാര്യര്‍; കരിങ്കുന്നം സിക്‌സസിന്റെ ട്രയിലര്‍ ഇറങ്ങി

കൊച്ചി: കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചായി എത്തുന്നു. ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഫയര്‍മാന്‍ എന്ന ചിത്രത്തിന് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. ചിത്രത്തില്‍ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സുധീര്‍ കരമന, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അഭിനയിക്കുന്നു. കുടുംബ ബന്ധങ്ങളെ എടുത്തുകാട്ടിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രാഹുല്‍ രാജാണ് സംഗീതം നിര്‍വ്വഹിച്ചത്.

 

© 2024 Live Kerala News. All Rights Reserved.