പാകിസ്ഥാന് എഫ് 16 യുദ്ധവിമാനങ്ങള്‍ നല്‍കുന്നതില്‍ നിന്നും അമേരിക്കയെ പിന്തിരിപ്പിക്കാന്‍ ഇന്ത്യന്‍ ലോബി ശ്രമിക്കുന്നു; എന്തുവില കൊടുത്തും യുഎസില്‍ നിന്നു വിമാനങ്ങള്‍ വാങ്ങുമെന്ന് സര്‍താജ് അസീസ്

ഇസ്‌ലാമാബാദ്: എഫ് 16 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന് നല്‍കുന്നതില്‍ നിന്നു അമേരിക്കയെ പിന്തിരിപ്പിക്കാന്‍ ഇന്ത്യന്‍ ലോബി ശ്രമിക്കുകയാണെന്ന ആരോപണവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്. എഫ് 16 യുദ്ധവിമാനവുമായി ബന്ധപ്പെട്ട് സെനറ്റില്‍ ഉയര്‍ന്ന ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും യുഎസിനെ പിന്തിരിപ്പിക്കാന്‍ ഇന്ത്യന്‍ ലോബി ശ്രമിക്കുകയാണ്. എന്നാല്‍ എന്തുവില കൊടുത്തും യുഎസില്‍ നിന്നു വിമാനങ്ങള്‍ വാങ്ങുമെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ എഫ് 16 യുദ്ധവിമാനങ്ങളുടെ പങ്ക് അറിയിച്ചുകൊണ്ട് യുഎസിന് കത്തെഴുതിയിട്ടുണ്ടെന്നും അസീസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.