മുംബൈ: പ്രമുഖ ഫാഷന്‍ മാഗസിനായ ജിക്യുവിന് വേണ്ടി നടി ശ്രുതി ഹാസന്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമാണ്. ശ്രുതിയുടെ കടുംചുവപ്പു നിറത്തിലുള്ള ഡ്രസിന്റെ പ്രത്യേകതയാണ് എടുത്ത് കാണിക്കുന്നത്. മാഗസിന് വേണ്ടി ശ്രുതി നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു ഫോട്ടോഷൂട്ട്. ഫോട്ടോഷൂട്ടിനായി കറുത്ത ബിക്കിനി വേഷത്തിലും ശ്രുതിയെത്തുന്നുണ്ട്. ഏത് വേഷവും അസാമാന്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന പ്രത്യേകത തന്നെയാണ് ഫാഷന്‍ രംഗത്ത് ശ്രുതിയെ ഏറെ പ്രിയങ്കരിയാക്കുന്നത്.