പത്തനാപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ബി.ഗണേഷ്‌കുമാറിന് വേണ്ടി വോട്ട് ചോദിച്ച് മോഹന്‍ലാല്‍ പത്തനാപുരത്ത് വന്നു. തിരഞ്ഞെടുപ്പു പ്രചാരണവേദിയില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ പത്തനാപുരത്ത് ആവശേത്തിരയിളക്കം.
ഗണേഷുമായുള്ള ബന്ധത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയും പത്തനാപുരവുമായി തനിക്കുള്ള ഹൃദയബന്ധം ഓര്‍മിച്ചും ചുരുങ്ങിയ വാക്കുകള്‍. ആദ്യമായി ആനയെ തൊടാന്‍ അവസരം ലഭിച്ചതു ഗണേഷിന്റെ വീട്ടില്‍ വച്ചാണെന്നു പറഞ്ഞ ലാല്‍, തിരുവനന്തപുത്തുനിന്ന് പത്തനാപുരം വഴി ഒട്ടേറെ തവണ ജന്മനാടായ പത്തനംതിട്ടയിലേക്കു യാത്രചെയ്ത കാര്യവും ഓര്‍മിച്ചു. മോഹന്‍ലാലിനൊപ്പം എത്തിയ സംവിധായകന്‍ പ്രിയദര്‍ശന്‍ ഗണേഷ്‌കുമാറിനു വിജയാശംസകള്‍ നേര്‍ന്നു.