16 വയസിനുള്ളില്‍ 43,000 തവണ ബലാത്സംഗത്തിന് ഇരയായി; കാമുകന്‍ പെണ്‍വാണിഭ സംഘത്തിന് കൈമാറി; യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

മെക്‌സികോ: 16 വയസിനുള്ളില്‍ 43,000 തവണ ബലാത്സംഗത്തിന് ഇരയായതായി മെക്‌സിക്കോക്കാരി കര്‍ളാ ജാസിന്റോ എന്ന യുവതിയുടേതാണ് വെളിപ്പെടുത്തല്‍. പന്ത്രണ്ടാം വയസ്സിലാണ് ആദ്യം ബലാത്സംഗത്തിന് ഇരയാകുന്നത്. പിന്നീട് 16 വയസ്സുവരെ പല തവണ പലരാലും ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഒരു കൗമാരക്കാരനുമായി പ്രണയത്തിലായ ജാസിന്റോ പ്രണയിക്കുന്നതിനിടയില്‍ ഒരിക്കല്‍ കാമുകന്‍ ഇവരെ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയായിരുന്നു. കാമുകന്‍ ഒരു അന്താരാഷ്ട്ര പെണ്‍വാണിഭ സംഘത്തിന്റെ പിമ്പായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഏറെ വൈകി.

കര്‍ളയെ വേശ്യാവൃത്തിയിലേക്ക് തള്ളിയിടുകയും നിര്‍ബ്ബന്ധിക്കുകയും ചെയ്ത കാമുകന്‍ പിന്നീട് അവര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയുമായിരുന്നു. പറയുന്ന ആള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ തല്ലുകയും ഇടിക്കുകയും ചവിട്ടുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്തിരുന്നതായി യുവതി പ്രമുഖ ചാനലില്‍ വെളിപ്പെടുത്തി. മുഖത്തു തുപ്പുകയും ഒരു ഘട്ടത്തില്‍ ഒരു ഇരുമ്പുദണ്ഡ് ചൂടാക്കി പൊള്ളിക്കുക പോലും ചെയ്തു. ഒരു ദിവസം 30 പേരെയെങ്കിലും സന്തോഷിപ്പിക്കണമെന്നായിരുന്നു ഇവരുടെ കാമുകന്റെ നിര്‍ദേശം.

© 2025 Live Kerala News. All Rights Reserved.