കൊച്ചി: ചിത്രീകരണത്തിനിടെ ഒറിജിനാലിറ്റിക്കായി നായികയുടെ സമ്മതമില്ലാതെ വസ്ത്രം വലിച്ചുകീറിയതിന് സംവിധായകന്‍ കൂടിയായ നടനെതിരെ കേസ്. നായികയോട് മുന്‍കൂട്ടി പറയാതെയും അനുവാദമില്ലാതെയുമാണ് ഇയാള്‍ വസ്ത്രം വലിച്ചുകീറിയത്. ‘ദൈവം സാക്ഷി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സ്‌നേഹജിത്തിന് എതിരെയാണ് കേസെന്നാണ് റിപ്പോര്‍ട്ടുകള്‍. കാളിയാര്‍ പൊലീസാണ് കേസ് എടുത്തത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. തിരക്കഥ പറഞ്ഞു കൊടുത്തപ്പോള്‍ വസ്ത്രം വലിച്ചുകീറുന്ന വിവരം മുന്‍കൂട്ടി പറഞ്ഞില്ലെന്നും സിനിമ ചിത്രീകരിച്ചവരുടെ മുന്നില്‍ വസ്ത്രം വലിച്ചുകീറി അപമാനിച്ചെന്നും ആരോപിച്ചാണ് നടി വനിതാ സെല്ലില്‍ പരാതി നല്‍കിയത്.