കൊച്ചി: കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ക്ക് കണക്കിന് കൊടുത്തു. #pomonemodi പോമോനെ മോഡി എന്ന ഹാഷ് ടാഗിന് വലിയ പ്രചാരം ലഭിച്ചപ്പോഴാണ് അന്താരാഷ്ട്രമാധ്യമമായ ബിബിസിയും ഇത് വാര്‍ത്തയാക്കിയത്. ട്വിറ്ററില്‍ ആണ് ഈ ഹാഷ് ടാഗ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഷാജികൈലാസ്-മോഹന്‍ലാല്‍-രഞ്ജിത് ടീമിന്റെ ഹിറ്റ് ചിത്രം നരസിംഹത്തിലെ പോമോനെ ദിനേശ എന്ന ഡയലോഗില്‍ നിന്നാണ് പുതിയ ഹാഷ് ടാഗ് പരിണമിച്ചത്. കഴിഞ്ഞ മണിക്കൂറുകളിലെ ട്വിറ്ററിലെ ട്രെന്‍ഡിങ് ഹാഷ് ടാഗാണിത്. കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തിലാണ് കേരളത്തിനെ സൊമാലിയയോടാണ് മോഡി ഉപമിച്ചത്. ആദിവാസി ബാലന്‍ മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് ഭക്ഷണം കഴിച്ച വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് മോദി കേരളത്തിനെ സൊമാലിയ ആക്കിയത്. ഇതിനുള്ള തിരിച്ചടിയാണ് സോഷ്യല്‍ മീഡിയയിലൂടെ കിട്ടിയത്. ട്രോളര്‍മാര്‍ മോഡിയെ കൊന്ന് കൊലവിളിക്കുകയാണ്.