ബോബി ചെമ്മണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 1000 നിര്‍ദ്ധനരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാചെലവുകള്‍ ഏറ്റെടുക്കുന്നു

നിര്‍ദ്ധനരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനചെലവുകള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ബോബി ചെമ്മണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പദ്ധതി തയ്യാറാക്കിയിരിക്കുന്നു. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ 2016 മെയ് 14 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ജയില്‍ റോഡിലുടെ ഹോട്ടല്‍ സ്പാനില്‍ വച്ച് നിര്‍വ്വഹിക്കുന്നു.
8000 രൂപയില്‍ താഴെ മാസവരുമാനമുള്ള കുടുംബങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അദ്ധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കേരളത്തിലെ ഷോറുമുകളില്‍ എത്തിക്കേണ്ടതാണ്. കൂടാതെ lifevision@chemmanurinternational.comഎന്ന ഇമെയില്‍ ഐഡിയിലുംഅയക്കാവുന്നതാണ്.

© 2025 Live Kerala News. All Rights Reserved.