ഭക്ഷണം എങ്ങനെ പ്ലാന്‍ ചെയ്യണം

ഡോ. പ്രസാദ്

dr-340x190-1

 

അന്നന്നു കഴിക്കുന്ന ഭക്ഷണം, അന്നന്നു ശരീരത്തില്‍ ഉപയോഗിക്കപ്പടുന്ന അദ്ധ്വാനശീലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വളരെകുറവാണ്. ആദിവാസിസമൂഹത്തില്‍ വളരെയേറെ പ്രായം ചെല്ലുമ്പോഴാണ് പ്രഷര്‍, ഷുഗര്‍, കൊളസ്റ്ററോള്‍, ഹൃദ്രോഗം തുടങ്ങിയ ജീവിശൈലീരോഗങ്ങള്‍ കാണപ്പെട്ടുതുടങ്ങുന്നത്. മുടി നരച്ചവരും, കഷണ്ടിതലയുള്ളവരും, വയറുചാടിയവരും തീരെയില്ല. സിസേറിയന്റെ ആവശ്യം തന്നെയില്ല.
ആധുനികസമൂഹത്തില്‍ അദ്ധ്വാനവും, വ്യായാമവും തീരെയില്ലാത്ത ജീവിതരീതിയാണ്. പൊക്കംവെക്കുന്ന പ്രായംവരെ ഭക്ഷണത്തിന് സ്വാതന്ത്ര്യമുണ്ട്. പക്ഷെ അതിനുശേഷം ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കില്‍ ചെറുപ്രായത്തിലേ വയസ്സന്‍മാരാകാനായിരിക്കും നമ്മുടെ വിധി.
ഒരുദിവസം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ നമ്മുടെ രക്തത്തിലെത്തുന്ന ഗ്ലൂക്കോസ് ഊര്‍ജ്ജത്തിനായി പേശികളിലും മറ്റും ഉപയോഗിച്ചതിനു ശേഷം അതിലുമധികം ഊര്‍ജ്ജം ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഭക്ഷണത്തിലൂടെയത്തുന്ന കൊഴുപ്പ്( triglycerides)ശരീരം ഉപയോഗിക്കൂ ഇതുരണ്ടും ഉപയോഗിച്ചതിനു ശേഷം അതിലു മധികം ഊര്‍ജ്ജം ആവശ്യമുണ്ടെങ്കില്‍ മാത്രമേ ശരീരത്തില്‍ നേരത്തേ കയറികൂടിയകൊഴുപ്പെടുക്കൂ. ഇപ്പോള്‍ നമ്മുടെയല്ലാം രക്തക്കുഴലുകളുടെ ഭിത്തികളില്‍ ചീത്ത കൊളസ്റ്ററോള്‍ അടിഞ്ഞുകയറി ചെറുതും വലുതുമായി ആയിരക്കണക്കിനു ബ്ലോക്കുകള്‍ ഉണ്ടാവും. അന്നന്നു ഭക്ഷണത്തിലൂടെ അകത്തെത്തുന്ന അന്നജവും കൊഴുപ്പും വ്യായാമത്തിലൂടെ കത്തിച്ചു കളഞ്ഞില്ലെങ്കില്‍ ഈ ബ്ലോക്കുകളുടെ വലുപ്പം കൂടികൂടി വരികയും, കാലക്രമേണ ഹൃദ്രോഗത്തിലേക്കും മറ്റും എത്തിച്ചേരുകയും ചെയ്യും.
രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്ന ഈ ചീത്തകൊളസ്റ്ററോളാണ് (പഴയ വൈദ്യന്‍ പറയുന്ന ദുര്‍മേദസ്സ്) ഒട്ടു മിക്ക ജീവിതശൈലീരോഗങ്ങള്‍ക്കും, പ്രത്യാഘാതങ്ങള്‍ക്കും കാരണം. ഇതിനു തടയിട്ടാല്‍ നമുക്ക് ഭയലേശമന്യേ ജീവിക്കാം.
കൊളസ്റ്ററോള്‍കൂടുതലുള്ളവര്‍ കൊഴുപ്പു മാത്രമല്ല അന്നജമാണ് ആദ്യംകുറയ്‌ക്കേണ്ടതെന്ന്തിരിച്ചറിയുക. കൂടാതെ ഒരുദിവസംകൊണ്ടു കഴിക്കുന്ന അന്നജവും, കൊഴുപ്പും കത്തിതീരാന്‍ ആവശ്യമുള്ളത്ര വ്യായാമംചെയ്താല്‍ മാത്രമേ അതുകൊണ്ട ്കാര്യമുള്ളൂ.
ചുരുക്കിപ്പറഞ്ഞാല്‍ അകത്തു ചെല്ലുന്ന അന്നജവും കൊഴുപ്പും എത്രത്തോളംകുറവാണോ?അത്രയുംകുറച്ചുവ്യായാമംചെയ്താല്‍മതി.
ഒരുദിവസംകഴിക്കുന്ന ഭക്ഷണത്തിന്റെ 20-30 ശതമാനത്തിലേക്ക് പതുക്കെ പതുക്കെ അന്നജവും കൊഴുപ്പും കുറച്ചുകുറച്ചുകൊണ്ടുവരിക. അതിനനുസരിച്ച് 60-70 ശതമാനത്തിലേക്ക് പച്ചക്കറികളും, പ്രോട്ടീനും (മാംസ്യം) കൂട്ടികൊണ്ടുവരിക. ഭക്ഷണം ചിട്ടയായി കൃത്യസമയത്ത് 3പ്രാവശ്യമായി ചുരുക്കുക.ഇടയ്ക്കിടക്കുള്ള ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുക. നാം എത്ര കൂടുതല്‍ കഴിച്ചോ അത്രയു ംകൂടുതല്‍ വ്യായാമം നമ്മള്‍ തന്നെ ചെയ്യണമെന്നും, ഇല്ലെങ്കില്‍ ദുര്‍മേദസ്സ് അടിഞ്ഞുകൊണ്ടേയിരിക്കുമെന്നുള്ളവസ്തുത മനസ്സിന്റെ അടിത്തട്ടില്‍ ഉറപ്പിക്കുക.
ഒരുമാസം ഒരുവീട്ടില്‍ പതിനായിരം രൂപ ഭക്ഷണത്തിനായിചിലവാക്കുന്നുണ്ടെങ്കില്‍, അദ്ധ്വാനമോ വ്യായാമമോ ഇല്ലാത്തവര്‍ക്ക് ഇതില്‍ നിന്ന് ആയിരമോ രണ്ടായിരമോ ശരീരം ഉപോയോഗിച്ചാല്‍ ഭാഗ്യം. അത്യാവശ്യം വ്യായാമമുള്ളവര്‍ക്ക ്ഇത്കുറച്ചുകൂടെ കൂടുതല്‍ ഉപോയോഗിക്കും. ബാക്കി മുഴുവന്‍ അടുത്ത ദിവസംടോയ്‌ലറ്റില്‍ നിക്ഷേപിക്കും.പുറത്തു പോകുന്നതുവരെ 6മീറ്ററോളം നീളമുള്ളകുടലില്‍കിടക്കുകയും, നിങ്ങള്‍ എത്ര വ്യായാമംചെയ്താലും ഇത ്കത്തിതീരുന്നതുവരെ, ശരീരത്ത്അടിഞ്ഞുകിടക്കുന്ന ദുര്‍മേദസ്സ് ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്ന പ്രശ്‌നമേയില്ല.
കൂടാതെ രസകരമായ ഒരുകാര്യം, തൊണ്ടയ്ക്ക ്താഴേക്കു പോയാല്‍ ബിരിയാണിക്കും, പിണ്ണാക്കിനുമെല്ലാം ഒരേരുചിതന്നെയല്ലേ? ഇനിയെങ്കിലും ആരെയെങ്കിലും തോല്‍പ്പിക്കാന്‍ വേണ്ടിയെന്ന മട്ടുള്ള ഈ ഭക്ഷണരീതി ഒഴുവാക്കുക. ഇല്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്കു മാത്രം. മിതമായ ഭക്ഷണവുംഅതിനനുസരിച്ചുള്ളലഘുവ്യായാമങ്ങളും ചെയ്താല്‍ ജീവിതകാലം മുഴുവന്‍ നല്ല ആരോഗ്യത്തില്‍ ആസ്വദിച്ച് ജീവിക്കാം. ഇതൊരുശീലമാക്കേണ്ട താമസമേയുള്ളൂ. പിന്നീട് നിങ്ങള്‍ ഇത് ആസ്വദിക്കാന്‍ തുടങ്ങും.

© 2024 Live Kerala News. All Rights Reserved.